Film News

'ഇവിടെ ഒരുത്തന് എന്നോട് ഭയങ്കര സ്‌നേഹം'; പുതിയ ടീസറുമായി 'രണ്ട്'

വിഷ്ണു ഉണ്ണികൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി സുജിത്ത് ലാല്‍ സംവിധാനം ചെയ്ത ചിത്രം രണ്ടിന്റെ പുതിയ ടീസര്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സിനിമയിലെ രസകരമായ സീനുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജനുവരി 7ന് പുറത്തിറങ്ങിയ ചിത്രം മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന സിനിമയാണ്. ഒരു പൊളിറ്റിക്കല്‍ സെറ്റയറായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കേരളത്തില്‍ 160 തിയേറ്ററുകളിലായാണ് ചിത്രം റിലീസിന് എത്തിയത്. 2022ല്‍ ആദ്യമായി തിയേറ്ററിലെത്തിയ മലയാള ചിത്രത്തിലൊന്നാണ് രണ്ട്. ഹെവന്‍ലി മുവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് നിര്‍മ്മാണം. ബിനുലാല്‍ ഉണ്ണിയാണ് തിരക്കഥ. അനീഷ് ലാല്‍ ആണ് ക്യാമറ. മനോജ് കണ്ണോത്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സിനിമയെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞത്:

കഥ പറയാന്‍ സംവിധായകനും തിരക്കഥാകൃത്തും വന്നപ്പോള്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയം അല്ലേ ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്നാണ് ആദ്യം ചോദിച്ചത്. തിരക്കഥ കേട്ടപ്പോള്‍ ഇപ്പോള്‍ ഇത് പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് പറയുക എന്നാണ് ചിന്തിച്ചത്. ഒരു കലാകാരന്‍ എന്ന നിലക്കുള്ള ഉത്തരവാദിത്വം കൂടിയാണ് ഈ സിനിമയെന്ന് തോന്നിയിരുന്നു.

'പ്രാവേ മാടപ്രാവേ'; 'ഭീഷ്മർ' പുതിയ ഗാനം

കളർഫുൾ എന്റർടെയ്നർ "ഡർബി" നാളെ മുതൽ തിയറ്ററുകളിൽ

'നിന്റെ കണ്ണുകളിൽ ഇപ്പോഴെനിക്ക് നിന്റെ അപ്പനെ കാണാം'; ‘പ്രതിഛായ’യുടെ ടീസർ

ക്യാംപസിലെ ‘തല്ലുമാല’, ‘ഡർബി’ ഒരു പക്കാ എന്റർടെയ്നറായിരിക്കും: സംവിധായകൻ സജിൽ മമ്പാട് അഭിമുഖം

'പ്രതിഛായ' ഉമ്മൻ‌ചാണ്ടിയുടെ ജീവിതമോ? മറുപടിയുമായി ബി.ഉണ്ണികൃഷ്ണൻ

SCROLL FOR NEXT