Film News

'രണ്ടാമൂഴം' തിരക്കഥയിൽ ഇനി പൂര്‍ണ അവകാശം എംടിക്ക്, ഒത്തുതീർപ്പ് കരാർ അംഗീകരിച്ച് സുപ്രീംകോടതി

'രണ്ടാമൂഴം' സിനിമയുമായി ബന്ധപ്പെട്ട കേസ് തീർപ്പാക്കി സുപ്രീംകോടതി. എംടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാറും തമ്മിലുള്ള കേസിന്റെ ഒത്തുതീർപ്പ് കരാർ കോടതി അംഗീകരിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഇതുപ്രകാരം തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് തിരിച്ചുനല്‍കും. അഡ്വാന്‍സ് തുക 1.25 കോടി എം.ടിയും മടക്കി നല്‍കും. ഇതുസംബന്ധിച്ച് സുപ്രീം കോടതിയിലും കോഴിക്കോട് ജില്ലാ കോടതിയിലുമുള്ള കേസുകള്‍ ഇരുകൂട്ടരും പിന്‍വലിക്കും. കഥയുടെയും തിരക്കഥയുടെയും പൂര്‍ണ അവകാശം എംടിക്ക് തന്നെയാണെന്ന് സമ്മതിച്ചാണ് തിരക്കഥ തിരികെ നല്‍കുന്നത്. ശ്രീകുമാര്‍ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാന്‍ പാടില്ല. എന്നാല്‍ മഹാഭാരതത്തെ ആസ്പദമാക്കി സിനിമയൊരുക്കാം. പക്ഷേ ഭീമന്‍ കേന്ദ്ര കഥാപാത്രമാകാന്‍ പാടില്ലെന്നുമാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ.

തിങ്കളാഴ്ച സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഒത്തുതീര്‍പ്പ്. ഒത്തുതീര്‍പ്പിലെത്തിയെന്ന് ഇരുവിഭാഗവും കോടതിയെ അറിച്ചിരുന്നു. എംടിയോട് എന്നും ബഹുമാനമാണെന്നും അദ്ദേഹത്തിന് ആശ്വാസം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു വിഎ ശ്രീകുമാറിന്റെ പ്രതികരണം. തിരക്കഥ കൈമാറി മൂന്ന് വര്‍ഷത്തിനികം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു എംടിയും വിഎ ശ്രീകുമാറുമായുള്ള ധാരണ.

2014 ലായിരുന്നു കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് എംടി, സംവിധായകനും നിര്‍മ്മാണ കമ്പനിക്കുമെതിരെ കോടതിയെ സമീപിച്ചത്. മധ്യസ്ഥ ശ്രമങ്ങള്‍ നടന്നെങ്കിലും എംടി അനുനയത്തിന് തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വിഎ ശ്രീകുമാര്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിക്കുകയായിരുന്നു.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT