Film News

ഞാന്‍ ദുല്‍ഖറിന്റെ സിനിമകളുടെ ആരാധകന്‍: രണ്‍ബീര്‍ കപൂര്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഹേ സിനാമികയ്ക്ക് ആശംസകളുമായി ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. ഹേ സിനാമികയിലെ ഗാനം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോയിലാണ് രണ്‍ബീര്‍ സംസാരിച്ചത്. ദുല്‍ഖറിന്റെ സിനിമകളുടെ ആരാധകനാണെന്നും ഒരു നടനെന്ന നിലയില്‍ താന്‍ ദുല്‍ഖറിനെ ബഹുമാനിക്കുന്നുവെന്നും രണ്‍ബീര്‍ പറഞ്ഞു.

രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്:

'ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിനും ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍. ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ ദുല്‍ഖറിനെ ഏറെ ബഹുമാനിക്കുന്നു. അദിതിയ്‌ക്കൊപ്പം ഞാന്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയാണ് അവര്‍. കാജലിന്റെ പ്രകടനവും ഏറെ ഇഷ്ടപ്പെട്ടു. അവര്‍ക്കൊപ്പം ഏറെ വൈകാതെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബൃന്ദ മാസ്റ്റര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. മാര്‍ച്ച് 3ന് തിയറ്ററുകളിലെത്താനിരിക്കുന്ന ഹേയ് സിനാമികയ്ക്ക് എല്ലാ ആശംസകളും നേരുന്നു.'

പ്രശസ്ത നൃത്ത സംവിധായികയായ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹേ സിനാമിക. മാര്‍ച്ച് 3നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. കാജള്‍ അഗര്‍വാള്‍, അതിഥി റാവു ഹൈദരിയുമാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാര്‍. ഗോവിന്ദ് വസന്ദയാണ് സംഗീത സംവിധാനം.

ഛായാഗ്രഹണം പ്രീത ജയരാമന്‍. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍, കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്‍, ജെയിന്‍ തോംപ്‌സണ്‍, രഘു, സംഗീത, ധനഞ്ജയന്‍, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്.

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

SCROLL FOR NEXT