Film News

'ശംശേര'യായി രണ്‍ബീര്‍ കപൂര്‍, വില്ലന്‍ സഞ്ജയ് ദത്ത്; ജൂലൈ റിലീസ്

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമാകുന്ന പീരേഡ് ചിത്രം ശംശേരയുടെ ടീസര്‍ പുറത്തിറങ്ങി. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശംശേര എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ തന്റെ ഗോത്രത്തെ രക്ഷിക്കാന്‍ വരുന്ന ശംശേരയെയാണ് കാണിച്ചിരിക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെ ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കാണ് ടീസറിലുള്ളത്.

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലന്‍. വാണി കപൂര്‍, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. 150 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂലൈ 22നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഹിന്ദിക്ക് പുറമെ തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ബ്രഹ്‌മാസ്ത്രയാണ് രണ്‍ബീര്‍ കപൂറിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രം. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവ എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഭാഗമായ ശിവ സെപ്റ്റംബര്‍ 9നാണ് റിലീസ് ചെയ്യുന്നത്.

ആലിയ ഭട്ട്, അമിതാബ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. ഷാരൂഖ് ഖാനും ചിത്രത്തിന്റെ ഭാഗമാണെന്ന അഭ്യൂഹങ്ങള്‍ ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദിക്ക് പുറമെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

പാട്രിയറ്റിലൂടെ മഹേഷേട്ടൻ തലവര മാറ്റി: എഡിറ്റർ രാഹുൽ രാധാകൃഷ്ണൻ അഭിമുഖം

വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പാട്ടിലൂടെ, വിവാദമാക്കാനില്ല; വേടന്‍

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ, 'ഇന്നസെന്റ്' ഒരു സറ്റയർ സിനിമ: സംവിധായകൻ സതീഷ് തൻവി

19 ദിവസം കൊണ്ടാണ് സന്മനസ്സുള്ളവർക്ക് സമാധാനം ചിത്രീകരിച്ചത്, വരവേൽപ്പ് ഒരുക്കിയത് 21 ദിവസം കൊണ്ട്: സത്യൻ അന്തിക്കാട്

SCROLL FOR NEXT