Film News

സിദ്ദിഖിനെയും അജയ് വാസുദേവിനെയും അധിക്ഷേപിക്കുന്നുവെന്ന് രമേഷ് പിഷാരടി, ‘എല്ലാ കളിയിലും സച്ചിന് സെഞ്ച്വറിയില്ല’

THE CUE

മോഹന്‍ലാലിനെ നായകനാക്കി ബിഗ് ബ്രദര്‍ എന്ന സിനിമ സംവിധാനം ചെയ്ത സിദ്ദീഖും, മമ്മൂട്ടി ചിത്രം ഷൈലോക്ക് ഒരുക്കിയ അജയ് വാസുദേവും ഈ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം എന്ന പേരില്‍ അധിക്ഷേപം നേരിടുകയാണെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പതിനഞ്ച് വര്‍ഷത്തെ ടാക്‌സ് അടച്ചിട്ടും കുണ്ടും കുഴിയുമുള്ള റോഡിലൂടെയാണ് തിയറ്ററുകളിലേക്ക് വരുന്നതെന്നും അത്രയും പണം സിനിമ അപഹരിക്കുന്നില്ലെന്നും രമേഷ് പിഷാരടി. ഷൈലോക്ക്, ബിഗ് ബ്രദര്‍ എന്നീ സിനിമകള്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വന്ന ട്രോളുകളെയും, വിമര്‍ശനങ്ങളെയും മുന്‍നിര്‍ത്തിയാണ് രമേഷ് പിഷാരടിയുടെ കുറിപ്പ് എന്നാണ് സൂചന. അജയ് വാസുദേവ് ചിത്രം ഷൈലോക്കിനെ പ്രശംസിച്ച് സംവിധായകന്‍ എബ്രിഡ് ഷൈന്‍ എഴുതിയ തുറന്ന കത്തും രമേഷ് പിഷാരടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

രമേഷ് പിഷാരടിയുടെ കുറിപ്പ്

എല്ലാ തരം സിനിമകളും ഇറങ്ങട്ടെ ...

എല്ലവരും അവനവനു ഇഷ്ട്ടമുള്ള സിനിമകള്‍ കാണട്ടെ .

വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണ്ട;

'വിജയിക്കുകയും 'പരാജയപ്പെടുകയും 'ചെയ്യട്ടെ

പൈസ മുടക്കിയാണ് കാണുന്നത് അത് കൊണ്ട് അഭിപ്രായം പറയാം പറയണം ...

അഭിപ്രായവും അധിക്ഷേപവും ഒന്നല്ല !

പൈസ മുടക്കിയാണ് കാണുന്നത് എന്നത് പോലെ തന്നെ പൈസ മുടക്കിയാണ് ഉണ്ടാക്കുന്നതും അത് കൊണ്ട് ഒരു മോശം സിനിമ ചെയ്തുകളയാം എന്ന് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരും ആഗ്രഹിക്കുന്നില്ല .(15 വര്‍ഷത്തെ tax അടച്ചു ;കുണ്ടും കുഴിയും ഉള്ള റോഡിലൂടെയാണ് തീയേറ്ററിലേക്കു വരുന്നത് സിനിമ അത്രയും പണം അപഹരിക്കുന്നില്ല എന്നു സമാധാനിക്കാം )ഓരോ വര്‍ഷവും 20ല്‍ താഴെയാണ് വിജയശതമാനം.എന്നിട്ടും സ്വപനങ്ങള്‍ മുന്നോട്ടു നയിച്ച് ഒരുപാടു പേര്‍ ഇവിടെയെത്തും ...

എല്ലാ കളിയിലും സച്ചിന്‍ സെഞ്ചുറി അടിച്ചിട്ടില്ല .എ.ആര്‍ .റഹ്മാന്റെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റല്ല അത് കൊണ്ട് അവര്‍ പ്രതിഭ ഇല്ലാത്തവരാകുന്നില്ല .

ഉത്സവ പറമ്പുകളില്‍ 200 രൂപയ്ക്കു മിമിക്രി അവതരിപ്പിക്കാന്‍ പോയത് മുതല്‍ കഴിഞ്ഞ സിനിമ സംവിധാനം ചെയ്തത് വരെയുള്ള 20 വര്‍ഷത്തെ ജീവിത യാത്രയുടെ അധ്വാനവും ആഴവും മനസിലാക്കിയ ഞാന്‍ ...സിദ്ദിഖ് സാറും അജയ്വാസുദേവും എല്ലാം

'സിനിമാ സ്‌നേഹികളുടെ 'ഭാഗത്തു നിന്നും നേരിടുന്ന 'അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം 'കാണുമ്പോള്‍ ഒന്ന് പറയാതെ വയ്യ

'സിനിമാ സ്‌നേഹത്തിനു മുകളിലാണ് മനുഷ്യ സ്‌നേഹം '

ഇത് എഴുതാന്‍ പ്രേരണ ആയതു ; നായകനെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ നായികാ ഉള്ള സിനിമ(??????) സംവിധാനം ചെയ്ത (കുങ്ഫു മാസ്റ്റര്‍ ) എബ്രിഡ് ഷൈനിന്റെ ഈ തുറന്ന കത്താണ്

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി 2019ല്‍ ഗാനഗന്ധര്‍വന്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. ഗാനമേള ട്രൂപ്പില്‍ ഗായകനായ കലാസദന്‍ ഉല്ലാസിനെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിച്ചത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT