Film News

‘റാം ഉപേക്ഷിക്കുന്നുവെന്നത് അവാസ്തവം’; പൂര്‍ണമായും കേരളത്തില്‍ ചിത്രീകരിക്കാവുന്ന സിനിമയാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് ജീത്തു ജോസഫ് 

THE CUE

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം നിര്‍വഹിക്കുന്ന റാം എന്ന ചിത്രം ഉപേക്ഷിക്കുന്നുവെന്നത് അവാസ്തവമാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. യുകെയിലും, ഉസ്ബക്കിസ്ഥാനിലും കൊവിഡ് ഭീഷണി ഒഴിയുമ്പോള്‍ റാം പുനരാരംഭിക്കും. കൊവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ച ലോകത്തെ ചുരുക്കം സ്ഥലങ്ങളിലൊന്നായ കേരളത്തിലാണ് നേരത്തേ ചിത്രീകരണം തുടങ്ങാനാകുക. അതിനാല്‍ ഇപ്പോള്‍ ചിന്തിക്കുന്നത് പൂര്‍ണമായും കേരളത്തില്‍ ചിത്രീകരിക്കാവുന്ന സിനിമയാണെന്നും ജീത്തു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മോഹന്‍ലാല്‍ ചിത്രം റാം മാറ്റിവെച്ച് ഞാന്‍ മറ്റൊരു പ്രൊജക്ടിനെക്കുറിച്ച് ആലോചിക്കുകയാണോയെന്ന് അന്വേഷിച്ച് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി നിരവധി കോളുകള്‍ വരുന്നുണ്ട്. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് റാമിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നത്. യുകെയിലും,ഉസ്ബക്കിസ്ഥാനിലും കൊവിഡ് ഭീഷണി ഒഴിഞ്ഞാല്‍ റാമിന്റെ ചിത്രീകരണം പുനരാരംഭിക്കും. കേരളം, കൊറോണയെ ഫലപ്രദമായി നിയന്ത്രിക്കാനായ ലോകത്തെ ചുരുക്കം സ്ഥലങ്ങളിലൊന്നായതിനാല്‍ ഇവിടെ ഷൂട്ട് നേരത്തെ ആരംഭിക്കാനാകും. ഈ സാധ്യത പരിഗണിച്ച്, പൂര്‍ണമായും കേരളത്തില്‍ ചിത്രീകരിക്കാവുന്ന സിനിമയാണ് ചിന്തിക്കുന്നത്. എന്നാല്‍ അതിനര്‍ത്ഥം റാം ഉപേക്ഷിക്കുന്നുവെന്നല്ല. സാഹചര്യങ്ങള്‍കൊണ്ട് നീളുന്നുവെന്നേയുള്ളൂ.

റാം ഇന്ത്യന്‍ ഷെഡ്യൂളും ക്ലൈമാക്സും പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ജീത്തു ദ ക്യു ലോക്ക് ഡൗണ്‍ ടേക്ക് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ ലണ്ടനിലേക്ക് പോകാനിരുന്നതാണ്. ടിക്കറ്റ് ബ്ലോക്ക് ചെയ്തിരുന്നു. മൂന്ന് നാല് ദിവസത്തെ വൈകല്‍ ഉണ്ടാകുമെന്ന് അവിടെയുള്ള ലൈന്‍ പ്രൊഡ്യൂസര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ലോക്ക് ഡൗണ്‍. ഇന്ത്യക്ക് പുറമേ വിദേശത്ത് രണ്ട് ലൊക്കേഷനുകളുണ്ടായിരുന്നു. ബ്രിട്ടനിലെ ചിത്രീകരണം മാറ്റാനാകില്ല. ഫെബ്രുവരി അവസാനത്തോടെ ഉസ്ബെക്കിസ്ഥാനിലും യുകെയിലും ചിത്രീകരിക്കാമെന്ന് തീരുമാനം ആയിരുന്നു. റാം ഇതുവരെ ഷൂട്ട് ചെയ്തത് എഡിറ്റ് ചെയ്തത് കണ്ടോ എന്ന് ലോക്ക് ഡൗണ്‍ സമയത്ത് ചോദിച്ചിരുന്നു.ലോക്ക് ഡൗണ്‍ കാലത്ത് തിരക്കഥാ രചനയിലായിരുന്നു. ഡിറ്റക്ടീവിന് ശേഷം പൂര്‍ണമായും ഇന്‍വെസ്റ്റിഗേഷന്‍ സ്വഭാവമുള്ള സിനിമ ചെയ്യാനുള്ള ആലോചനയിലാണ്.

മോഹന്‍ലാല്‍ ലോക്ക് ഡൗണിന് മുമ്പ് അഭിനയിച്ചുകൊണ്ടിരുന്ന ചിത്രമാണ് റാം. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും കൈകോര്‍ക്കുന്ന പ്രൊജക്ടുമാണ്. തൃഷയാണ് നായിക. കൊച്ചിയിലും ധനുഷ്‌കോടിയിലുമാണ് സിനിമ ഇതുവരെ ചിത്രീകരിച്ചത്.

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT