Film News

ഇലക്ഷന് മുമ്പ് 'ശശികല' എത്തും, ബയോപിക് പ്രഖ്യാപിച്ച് രാം ഗോപാൽ വർമ്മ

വിവാദമായ 'ലക്ഷ്മീസ് എൻ‌ടി‌ആർ', 'പവർ സ്റ്റാർ' എന്നീ ചിത്രങ്ങൾക്ക് ശേഷം രാം ഗോപാൽ വർമ്മയുടെ അടുത്ത സിനിമ 'ശശികല' ഒരുങ്ങുന്നു. വരാനിരിക്കുന്ന തമിഴ്‌നാട് ഇലക്ഷന് മുമ്പ് ചിത്രം റിലീസിനെത്തുമെന്ന് സംവിധായകൻ ട്വിറ്ററിലൂടെ അറിയിച്ചു. ഒരു സ്ത്രീയും ഒരു പുരുഷനും ചേർന്ന് ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്വീറ്റിൽ പറയുന്നു. 'അടുത്തിരിക്കുമ്പോൾ കൊല്ലാൻ എളുപ്പമാണ്' എന്ന പുരാതന തമിഴ്‍ ചൊല്ലും ആർജിവി കുറിപ്പിനൊപ്പം പ‌ങ്കുവെച്ചു.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും അവരുടെ വിശ്വസ്തയായിരുന്ന വി കെ ശശികലയുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. മുൻ ചിത്രം 'ലക്ഷ്മീസ് എൻ‌ടി‌ആറി'ന്റെ നിർമ്മാതാവ് രാകേഷ് റെഡ്ഡിയാണ് 'ശശികല' നിർമ്മിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വി.കെ. ശശികല ജയിൽ മോചിതയാകുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് ആർജിവിയുടെ പ്രഖ്യാപനം. അടുത്തിടെ രാം ഗോപാൽ വർമ്മ പ്രഖ്യാപിച്ച 'അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്' എന്ന ചിത്രവും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ശശികലയുടെ പ്രഖ്യാപനത്തിന് ശേഷം സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ചർച്ചകൾ പുരോ​ഗമിക്കുകയാണ്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് പറയുന്ന 'തലൈവി'യും തിരഞ്ഞെടുപ്പിന് മുമ്പായി റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ശശികല ജയിൽ മോചിതയാകുന്നതോടെ ‌അണ്ണാഡിഎംകെയിലെ സമവാക്യങ്ങൾ മാറ്റിയോക്കുമെന്ന ചർച്ചകൾ സജീവമാണ്. ശിക്ഷയുടെ ഭാഗമായി 10 കോടി പിഴ അടച്ചതോടെയാണ് ശശികലയുടെ ജയിൽ മോചനം ഉറപ്പായത്. ശിക്ഷാകാലാവധി പൂർത്തിയാക്കുകയാണെങ്കിൽ ജനുവരി 27നായിരിക്കും മോചനം. ജയിലിൽ പോകുമ്പോൾ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായിരുന്നു ശശികല. പിന്നീട് രാഷ്ട്രീയാന്തരീക്ഷം മാറിയതോടെ ശശികലയെയും സഹോദരി പുത്രൻ ടി.ടി.വി. ദിനകരനെയും പാർട്ടി പുറത്താക്കിയിരുന്നു.

Ram Gopal Varma announces film titled 'Sasikala'

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

SCROLL FOR NEXT