Film News

'മടിച്ച് നിൽക്കരുത്, കൊവിഡ് വാക്സിൻ സുരക്ഷിതമാണ്', ഉപാസന കാമിനേനി

കൊവിഡ് വാക്സിൻ സ്വീകരിച്ചതിൽ അഭിമാനമെന്ന് അപ്പോളോ ലൈഫ് ചെയര്‍മാനും തെലുങ്ക് താരം രാംചരണിന്റെ ഭാര്യയുമായ ഉപാസന കാമിനേനി. വാക്സിനെടുക്കുന്ന ചിത്രത്തോടൊപ്പം​ ഇൻസ്റ്റ​ഗ്രാമിൽ അനുഭവം പങ്കുവെയ്ക്കുകയായിരുന്നു ഉപാസന.

വാക്സിൻ സ്വീകരിച്ചതിൽ അഭിമാനം തോന്നുന്നു. 2020 നമുക്ക് വരുത്തിവെച്ച വലിയ ആഘാതത്തെ മറികടക്കാൻ ഉതകുന്ന മുന്നേറ്റമാണിത്. കൊവിഡിനെതിരേയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിൻ എടുക്കാൻ മുന്നോട്ട് വരാൻ ഞാനൊരു പ്രോത്സാഹനമാവുകയാണ്. മടിച്ച് നിൽക്കരുത്. ഇത് തീർത്തും സുരക്ഷിതമാണ്. നമ്മുടെ സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ച്ച വയ്ക്കുന്നത്. ഒറ്റക്കെട്ടായി രാജ്യം ഈ മഹാമാരിക്കെതിരെ പോരാടണം. സുരക്ഷിതരായിരിക്കാം രാജ്യത്തെ നമുക്ക് സഹായിക്കാം". ഉപാസനയുടെ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ഡിസംബറിലായിരുന്നു രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചത്. ആഴ്ച്ചകൾക്കുള്ളിൽ കോവിഡ് മുക്തനായ താരം വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT