Film News

ലാല്‍ സാറിന്റെ ലൂസിഫര്‍ ഒരുപാട് ഇഷ്ടമാണ്: രാം ചരണ്‍

മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന ചിത്രം തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നടന്‍ രാം ചരണ്‍. ആര്‍ആര്‍ആര്‍ ചിത്രത്തിന്റെ പ്രമോഷനിടയിലായിരുന്നു പ്രതികരണം. 'പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇഷ്ടമാണ്. എന്റെ അച്ഛന്‍ ലൂസിഫറിന്റെ റീമേക്ക് ചെയ്യുന്നുണ്ട്' എന്നാണ് രാം ചരണ്‍ പറഞ്ഞത്. മലയാള സിനിമയുടെ ആരാധകരാണ് തങ്ങളെന്നും രാം ചരണ്‍ അഭിപ്രായപ്പെട്ടു.

'ഞങ്ങള്‍ക്കെല്ലാവര്‍ക്കും മലയാള സിനിമയും അഭിനേതാക്കളെയും ഒരുപാട് ഇഷ്ടമാണ്. ഈ അടുത്ത കാലത്ത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട മലയാള ചിത്രമാണ് മിന്നല്‍ മുരളി. പിന്നെ എനിക്ക് ലാല്‍ സാറിന്റെ എല്ലാ സിനിമകളും പ്രിയപ്പെട്ടതാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇഷ്ടമാണ്. എന്റെ അച്ഛന്‍ ലൂസിഫറിന്റെ റീമേക്ക് ചെയ്യുന്നുണ്ട്. ഞങ്ങള്‍ എന്നും മലയാള സിനിമയുടെ ആരാധകരാണ്. പിന്നെ മികച്ച സിനിമകള്‍ കാരണം നിങ്ങളുടെ പ്രേക്ഷകരും ഒരുപാട് വളര്‍ന്നിട്ടുണ്ട്', എന്നാണ് രാം ചരണ്‍ പറഞ്ഞത്.

അതേസമയം രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് റിലീസ് ചെയ്യാനിരിക്കുന്ന രാം ചരണ്‍ ചിത്രം. മാര്‍ച്ച് 25നാണ് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണിത്. രാം ചരണിന് പുറമെ ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.

കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT