Film News

'കൊള്ള'യ്ക്ക് ഇറങ്ങി രജിഷയും പ്രിയയും ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

രജിഷ വിജയൻ, പ്രിയ വാര്യർ, വിനയ് ഫോർട്ട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം 'കൊള്ള'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ പിറന്ന കഥക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ഡോക്ടർമാരായ ജാസിം ജലാലും നെൽസൻ ജോസഫും ചേർന്നാണ്.

രജീഷ് പ്രൊഡക്ഷന്റെ ബാനറിൽ കെവി രജീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു.

അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൺ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ക്യാമറ രാജവേൽ മോഹനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രവി മാത്യൂ, എഡിറ്റർ: അർജുൻ ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെബീർ മലവട്ടത്ത്, കലാസംവിധാനം: രാഖിൽ, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്സ്, ടൈറ്റിൽ ഡിസൈൻ: പാലായി ഡിസൈൻസ്, ഡിസൈനർ: ജിസൻ പോൾ, പിആർഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ്: കൺടന്റ് ഫാക്ടറി, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി. അയ്യപ്പൻ മൂവീസ് ചിത്രം വിതരണം ചെയ്യുന്നത്.

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT