Film News

മസില്‍ പെരുപ്പിച്ച് രജിനി, മുമ്പ് കാണാത്ത തലൈവര്‍ ലുക്ക് എന്ന് മുരുഗദോസ്

THE CUE

യംഗര്‍, സ്മാര്‍ട്ടര്‍, വൈസര്‍, ടഫര്‍, ദര്‍ബാര്‍ എന്ന തന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് രജിനികാന്തിനെ സംവിധായകന്‍ ഏ ആര്‍ മുരുഗദോസ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ഏറെ കാലത്തിന് ശേഷം പോലീസ് വേഷത്തിലാണ് രജിനികാന്ത് വരുന്നത്. മസില്‍ പെരുപ്പിച്ച് ശാരീരികമായി തയ്യാറെടുക്കുന്ന രജിനിയുടെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ദര്‍ബാറില്‍ നയന്‍താരയാണ് നായിക. സുനില്‍ ഷെട്ടി, നവാബ് ഷാ, നിവേദാ തോമസ് യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കാര്‍ത്തിക് സുബ്ബരാജ് രജിനി ചിത്രമായ പേട്ടയ്ക്ക് ശേഷം അനിരുദ്ധ് സംഗീതമൊരുക്കുന്ന സിനിമയുമാണ് ദര്‍ബാര്‍. 2020 പൊങ്കല്‍ റിലീസാണ് സിനിമ.

25 വര്‍ഷത്തിന് ശേഷമാണ് രജിനികാന്ത് പോലീസ് ഓഫീസറുടെ റോളില്‍. ഡിസിപിയുടെ റോളിലാണ് കഥാപാത്രം. ചന്ദ്രമുഖി, കുസേലന്‍, ശിവജി എന്നീ സിനിമകള്‍ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന രജിനി ചിത്രവുമാണ് ദര്‍ബാര്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT