Film News

ഡോണ്‍ കണ്ട് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല: ശിവകാര്‍ത്തികേയനെ അഭിനന്ദിച്ച് രജനികാന്ത്

ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം 'ഡോണ്‍' കണ്ട് അഭിനന്ദനം അറിയിച്ച് നടന്‍ രജനീകാന്ത്. 'വളരേ നല്ല അഭിനയം, അവസാന 30് മിനിറ്റ് കണ്ട് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ലെ'ന്നാണ് രജനികാന്ത് പറഞ്ഞത്. ശിവകാര്‍ത്തികേയനെ ഫോണ്‍ വിളിച്ചാണ് രജനികാന്ത് അഭിനന്ദനമറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോക്‌സ് ഓഫീസ് ഹിറ്റായി ചിത്രം പ്രദര്‍ശനം തുടരവെയാണ് രജനികാന്തിന്റെ അഭിനന്ദനം.

പണ്ട് ടെലിവിഷന്‍ അവതരണം ചെയ്തിരുന്ന കാലമുതലെ താന്‍ രജനീകാന്തിന്തിന്റെ കടുത്ത ആരാധകനാണെന്ന് ശിവകര്‍ത്തികേയന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 'ഡോണ്‍' സംവിധാനം ചെയ്തത് അറ്റ്‌ലിയുടെ അസ്സോസിയേറ്റായിരുന്ന സിബി ചക്രവര്‍ത്തിയാണ്. മെയ് 13ാണ് ചിത്രം റിലീസ് ചെയ്തത്്. പ്രിയങ്ക അരുള്‍ മോഹനാണ് നായിക.

കോളേജ് ബാക്ക്‌ഡ്രോപ്പില്‍ ഒരുക്കിയ 'ഡോണ്‍' ഒരു കോമഡി ജോണറില്‍ പെട്ട സിനിമയാണ്. സൂരി, ശിവാങ്കി, ആര്‍.ജെ.വിജയ്, ബാല ശരവണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം ചെയ്ത ശിവകാര്‍ത്തികയന്റെ ഏഴാമത്തെ സിനിമയാണ് 'ഡോണ്‍'.

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

SCROLL FOR NEXT