Film News

കാളിദാസ് ജയറാമിന്റെ ക്രെെം ത്രില്ലർ ചിത്രം; രജിനി ഇനി കാണാം ആമസോൺ പ്രെെമിൽ

വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിർവഹിച്ച് കാളിദാസ് ജയ​റാം, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം രജിനി ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വയ്ക്കുന്ന ത്രില്ലർ ചിത്രമാണ് രജനി. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം മലയാളത്തിലും തമിഴിലുമായാണ് പ്രദർശനത്തിനെത്തിയത്. ത്രില്ലർ മോഡിലെത്തിയ ചിത്രം തീർച്ചയായും വളരെ എൻ​ഗേജിങ്ങായിട്ടുള്ളൊരു ചിത്രമായിരിക്കുമെന്നാണ് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ കാളിദാസ് ജയറാം പറഞ്ഞിരുന്നത്.

കാളിദാസ് ജയറാം പറഞ്ഞത് :

ആദ്യമുള്ള ത്രില്ലർ സിനിമകളുടെ വേവ് തുടങ്ങുന്നതിനും മുൻപാണ് ഈ പടം ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. അങ്ങനെ തുടങ്ങി പക്ഷെ ആദ്യ ലോക്ക്ഡൗൺ വന്നു, അപ്പോൾ പടം നടക്കില്ലെന്ന് വിചാരിച്ചു. വീണ്ടും തിരിച്ച് തുടങ്ങിയപ്പോഴേക്കും രണ്ടാമത്തെ ലോക്ക്ഡൗൺ വന്ന് വീണ്ടും ബ്രേക്ക് ആയി. വലിയൊരു പ്രോസസ്സ് ആയിരുന്നു ഈ സിനിമ. നിർമാതാക്കളാണെങ്കിലും ഡിറക്ഷൻ ടീം ആണെങ്കിലും അവർക്കും ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ സിനിമയിൽ ഞാൻ വളരെ തൃപ്തനാണ് കാരണം ഗ്യാപ്പിന് ശേഷം തിരിച്ച് ത്രില്ലർ സിനിമകൾ വീണ്ടും വരുന്നുണ്ട്. ത്രില്ലർ സിനിമകൾക്ക് എപ്പോഴുമൊരു ഒരു സെറ്റ് പ്രേക്ഷകരുണ്ട്. തീർച്ചയായിട്ടും നല്ല എൻഗേജിങ് ആയിട്ടുള്ളൊരു സിനിമയാകും രജനി അതിലെനിക്ക് ഉറപ്പുണ്ട്.

ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ മോഡിലെത്തിയ ചിത്രത്തിൽ സൈജു കുറുപ്പ്, റെബ മോണിക്ക ജോണ്‍, ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ആർ.ആർ. വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT