Film News

'മനുഷ്യന് എന്തും ശീലമാകും', ഫസ്റ്റ് ലുക്കില്‍ രാജീവ് രവിയുടെ കുറ്റവും ശിക്ഷയും

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പൊലീസ് ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമ രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരിച്ചത്. ആസിഫലിക്കൊപ്പം സണ്ണി വെയിന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, ഷറഫുദ്ദീന്‍, സെന്തില്‍(രാജാമണി) എന്നിവരാണ് പോസ്റ്ററിലുള്ളത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് കുറ്റവും ശിക്ഷയും എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

മാര്‍ച്ച് ഫസ്റ്റിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി.ആര്‍ ആണ് നിര്‍മ്മാണം. സുരേഷ് രാജന്‍ ക്യാമറയും ബി.അജിത്കുമാര്‍ എഡിറ്റിംഗും. തപസ് നായക് സൗണ്ട് ഡിസൈനും ഡോണ്‍ വിന്‍സന്റ് സംഗീതവും. അന്‍വര്‍ അലിയാണ് ഗാനരചന. ദിനേഷ് സുബ്ബരായനാണ് സംഘട്ടനസംവിധാനം. സാബു ആദിത്യനും കൃപേഷ് അയ്യപ്പന്‍കുട്ടിയുമാണ് ആര്‍ട്ട് ഡയറക്ടര്‍.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിവിന്‍ പോളി നായകനായ പിരിഡ് ഡ്രാമയായ തുറമുഖം പോസ്റ്റ് പ്രൊഡക്ഷനിടെയാണ് രാജീവ് രവി കുറ്റവും ശിക്ഷയും പൂര്‍ത്തിയാക്കിയത്. കൊവിഡ് മുമ്പാണ് സിനിമയുടെ രാജസ്ഥാനിലെ ചിത്രീകരണം അവസാനിച്ചത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT