Film News

നിങ്ങളുടെ ക്യാപ്റ്റൻസിയിൽ റോയൽ‌സ് ഉയരത്തിൽ പറക്കട്ടെ; പൃഥ്വിരാജിന് പിന്നാലെ സഞ്ജുവിന് ആശംസകൾ നേർന്ന് ടോവിനോ

രാജാസ്ഥൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ ആശംസിച്ച് ടോവിനോ തോമസ്. മറ്റ് കേരളീയരെപ്പോലെ താനും രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യാറുണ്ടെന്നും അതിന് കാരണം സഞ്ജു സാംസനാണെന്നും ടോവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചു. ജേഴ്‌സി സമ്മാനിച്ചതിന് ടോവിനോ നന്ദിയും പറഞ്ഞു.

ഇപ്പോൾ എനിക്ക് രാജകീയ അനുഭവം ലഭിച്ചു! ഞാനും രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യുന്നു, അതിന് കാരണം സഞ്ജുവാണ് . സഞ്ജു ബ്രോ..ജേഴ്‌സിയ്ക്ക് നന്ദി . നിങ്ങളുടെ ക്യാപ്റ്റൻസിയിൽ റോയൽ‌സ് ഉയരത്തിൽ പറക്കട്ടെ. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്. നമ്മുടെയെല്ലാം സ്നേഹവും ഒപ്പം ഭാഗ്യവും ആശംസിക്കുന്നു
ടോവിനോ

ഇന്നലെ പൃഥ്വിരാജിനും മകൾ അല്ലിയ്ക്കും സഞ്ജു ജേഴ്‌സി സമ്മാനമായി അയച്ചിരുന്നു. അതിൽ നന്ദി അറിയിച്ചുക്കൊണ്ട് പൃഥ്വിയും സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. “ജേഴ്സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും നന്ദി. ഞാനും അല്ലിയും ആഹ്ളാദത്തിലാണ്. സഞ്ജു.. നീ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നത് ഞങ്ങൾക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള നമ്മുടെ കൂടുതൽ വർത്തമാനങ്ങൾക്കായി കാത്തിരിക്കുന്നു” എന്നാണ് പൃഥ്വി സമ്മാനങ്ങൾക്കൊപ്പം കുറിച്ചത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT