Film News

'ടർബോയിലൂടെ മമ്മൂട്ടിക്കൊപ്പം രാജ് ബി ഷെട്ടി മലയാളത്തിൽ' ; പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ'യിലൂടെ കന്നഡ നടൻ രാജ് ബി. ഷെട്ടി മലയാളത്തിലേക്കെത്തുന്നു. 'ഗരുഡ ഗമന വൃഷഭ വാഹന', '777 ചാർലി', ടോബി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച താരമാണ് രാജ് ബി ഷെട്ടി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അപ്ഡേറ്റ് പുറത്തുവിട്ടത്. ആക്ഷൻ കോമഡി സ്വഭാവത്തിലുള്ള ടർബോയുടെ തിരക്കഥയൊരുക്കുന്നത് മിഥുൻ മാനുൽ തോമസ് ആണ്.

കണ്ണൂർ സ്‌ക്വാഡ്, കാതൽ ദി കോർ എന്നീ സിനിമകൾക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ് ടര്ബോ. അഞ്ജന ജയപ്രകാശ്, കബീർ ദുഹാൻ, സിംഗ്, സുനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് കൈകാര്യം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്.

മനോഹര ദൃശ്യങ്ങളും സംഗീതവുമായി 'കാറ്റ് തൊട്ടപ്പോൾ'; 'പേട്രിയറ്റ്' ആദ്യ ഗാനമെത്തി

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan

'ഒരു ദൈവം തന്ത പൂവേ' പാടിയത് 15-ാം വയസ്സിൽ, ഇത്ര ഹെവി ഇമോഷൻസ് ഉള്ള ഗാനമാണെന്ന് അന്ന് അറിയില്ലായിരുന്നു: ചിന്മയി

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

SCROLL FOR NEXT