Film News

14വര്‍ഷത്തിന് ശേഷം രഘുനാഥ് പാലേരിയുടെ തിരക്കഥ, ഷാനവാസ് ബാവക്കുട്ടി സംവിധാനം

മലയാളിയുടെ ഹൃദയത്തില്‍ ചേര്‍ന്നു നില്‍ക്കുന്ന സിനിമകള്‍ സമ്മാനിച്ച രഘുനാഥ് പാലേരി നീണ്ട ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി എത്തുന്നു. കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഷാനവാസ് ബാവക്കുട്ടിയുടെ പുതിയ ചിത്രത്തിനാണ് പാലേരിയുടെ തിരക്കഥ. റൊമാന്റിക്-ഫാമിലി ഴോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്നാണ് അറിയുന്നത്.

പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതായും, ഷാനവാസ് കെ ബാവക്കുട്ടിക്ക് കൈമാറിയതായും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രഘുനാഥ് പാലേരി അറിയിച്ചു. 'ഒരു കഥ മനസില്‍ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നല്‍കി. രുഗ്മാംഗദന്റെയും പാരിജാതമെന്ന വനജയുടെയും അവര്‍ക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാുംഗുലിയുടെയും മാത്തച്ചന്റെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛന്റെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നല്‍കി പ്രണയം പുഷ്പ്പിക്കുന്ന, അഛന്റെയും എല്ലാം ചേര്‍ന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോല്‍ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ', അദ്ദേഹം കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്നു മുതല്‍ പൂജ്യം വരെ, പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ കാവടി, മേലേപറമ്പില്‍ ആണ്‍വീട് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് രഘുനാഥ് പാലേരി. ഒന്നുമുതല്‍ പൂജ്യം വരെ, വിസ്മയം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2006ല്‍ പുറത്തിറങ്ങിയ മധുചന്ദ്രലേഖയാണ് അദ്ദേഹം ഒടുവില്‍ തിരക്കഥയെഴുതിയ മലയാള ചിത്രം.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT