Film News

ഭാഷയല്ല ഒരു സിനിമയുടെ വിജയ പരാജയം നിശ്ചയിക്കുന്നത്: ബോളിവുഡ് - സൗത്ത് ഇന്ത്യന്‍ ഡിബേറ്റുകളോട് താത്പര്യമില്ലെന്ന് രാധിക ആപ്‌തെ

ഭാഷയല്ല ഒരു സിനിമയുടെ വിജയ പരാജയം നിശ്ചയിക്കുന്നതെന്ന് ബോളിവുഡ് നടി രാധിക ആപ്‌തെ. അതുകൊണ്ട് ഈ ഹിന്ദിയും സൗത്ത് ഇന്ത്യന്‍ സിനിമകളും തമ്മിലുള്ള ഡിബേറ്റിനോട് തനിക്ക് താത്പര്യമില്ല. അതില്‍ ഒരു ഗുണവും താന്‍ കാണുന്നില്ലെന്നും രാധിക പറയുന്നു. ഒടിടി പ്ലേയോടായിരുന്നു പ്രതികരണം.

മലയാളം സിനിമയായ ഫോറന്‍സിക്കിന്റെ ഹിന്ദി റീമേക്കില്‍ രാധിക ആപ്‌തെ കേന്ദ്ര കഥാപാത്രമാണ്. മലയാളത്തില്‍ മംമ്ത മോഹന്‍ദാസ് അവതരിപ്പിച്ച പൊലീസ് കഥാപാത്രമാണ് രാധിക ചെയ്യുന്നത്. ടൊവിനോ തോമസിന്റെ കഥാപാത്രം വിക്രാന്ത് മാസിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷം റീമേക്ക് സിനിമകളെ കുറിച്ച് സംസാരിക്കുകയായിരുന്നു രാധിക.

രാധിക ആപ്‌തെ പറഞ്ഞത്:

റീമേക്കുകള്‍ക്കും അഡാപ്‌റ്റേഷനുകള്‍ക്കും അതിന്റേതായ മനോഹാരിതയുണ്ടെന്ന് ഞാന്‍ കരുതുന്നു. കാരണം അതിന്റെ ചിത്രീകരണ രീതിയില്‍ എല്ലാം വ്യത്യാസമുണ്ടാകാം. പിന്നെ ഭാഷ മാറുന്നത് സൂചിപ്പിക്കുന്നത്, ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തും എന്നതാണ്. അതുകൊണ്ട് ബോളിവുഡ് സൗത്ത് ഇന്ത്യന്‍ എന്നീ ഡിബേറ്റിനോട് എനിക്ക് താതപര്യമില്ല. അതില്‍ എന്തെങ്കിലും ഗുണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ബോളിവുഡ് എന്നല്ല ഏതൊരു സിനിമ മേഖലയും, അതിപ്പോള്‍ കൊറിയന്‍ ആയാലും സ്പാനിഷ് ആയാലും ബ്രസീലിയന്‍ ആയാലും മറ്റ് ഇടങ്ങളില്‍ നിന്ന് കഥ എടുക്കുന്നുണ്ട്. അവര്‍ അത് റീമേക്ക് ചെയ്യുകയും ചെയ്യുന്നു.

അതുകൊണ്ട് തന്നെ സിനിമ എന്റര്‍ട്ടെയിനിങ്ങ് ആണെങ്കില്‍ അത് പ്രേക്ഷകര്‍ കാണും. അത് എന്താണ് അവര്‍ക്ക് കാണേണ്ടത് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ഒരിക്കലും ഭാഷയല്ല ഒരു സിനിമയുടെ വിജയ പരാജയം നിശ്ചയിക്കുന്നത്. അതുകൊണ്ട് ഈ ഹിന്ദിയും സൗത്ത് ഇന്ത്യന്‍ സിനിമകളും തമ്മിലുള്ള ഡിബേറ്റ് എന്നെ ആശയക്കുഴപ്പത്തിലാക്കുന്നു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT