Film News

ഹിറ്റ് ആകുമെന്ന് കരുതി ഹിറ്റായ സിനിമ, അതാണ് 'ആറാട്ട്': രചന നാരായണന്‍കുട്ടി

ആറാട്ട് താന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച് ഹിറ്റായ സിനിമയാണെന്ന് നടി രചന നാരായണന്‍കുട്ടി. ബിഹൈന്റ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രചനയുടെ പരാമര്‍ശം.

ഹിറ്റാകും എന്ന് പ്രതീക്ഷിച്ച് ഫ്‌ലോപ്പായ സിനിമ ഏതാണ് എന്ന ചോദ്യത്തിനാണ് രചന മറുപടി പറഞ്ഞത്. 'പൊതുവെ വലിയ പ്രതീക്ഷകള്‍ വെക്കാറില്ല. ഹിറ്റാകും എന്നു കരുതി ഹിറ്റായ സിനിമയുണ്ട്. അതാണ് ആറാട്ട്', എന്നായിരുന്നു രചനയുടെ മറുപടി.

പാളിപ്പോയ സിനിമ എന്നൊന്നുമില്ല. ഏത് സിനിമ ചെയ്യുമ്പോഴും നമ്മുടെ ഒരു കുഞ്ഞിനെ പോലെയാണ് എല്ലാവരും അതിനെ കൈകാര്യം ചെയ്യുക. ഒരു കുട്ടി നന്നാവുക, നാശമാവുക എന്നതൊക്കെ നമ്മുടെ മനസിലാണ്. അല്ലാതെ ആളുകള്‍ അത് എങ്ങനെ എടുക്കുന്നു എന്നതിലല്ല. തന്നെ സംബന്ധിച്ച് ഞാന്‍ ചെയ്ത എല്ലാ സിനിമയും പുതിയൊരു അനുഭവമാണെന്നും രചന അഭിപ്രായപ്പെട്ടു.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ആറാട്ട് ഫെബ്രുവരി 18നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഉദയാകൃഷ്ണയാണ്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ ചിത്രമാണ് ആറാട്ട്.

ശ്രദ്ധ ശ്രീനാഥ് , നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ചിത്രത്തിലുണ്ട്.

നിര്‍മ്മാതാവായി ആന്റണി വര്‍ഗീസ് പെപ്പെ; ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ആഡിസ് അക്കര

പ്രതി സ്ഥിരം കുറ്റവാളി! അതിജീവിതമാരെ ഭീഷണിപ്പെടുത്തിയിട്ടുള്ളയാള്‍; രാഹുലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യണമെങ്കില്‍ നടപടികള്‍ എങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടി വരുമോ, അതോ അയോഗ്യനാകുമോ?

ഇന്ത്യയിലെ മികച്ച മ്യൂസിക്ക് ഫെസ്റ്റിവലിൽ കേരളത്തിന്റെ 'ഒച്ച'യും; പട്ടിക പുറത്തുവിട്ട് റോളിം​ഗ് സ്റ്റോൺ മാസിക

കിടിലൻ ഡാൻസുമായി രജീഷ; "മസ്തിഷ്ക മരണം:സൈമൺസ് മെമ്മറീസ്" ആദ്യ ഗാനം

SCROLL FOR NEXT