Film News

ഗസല്‍ ഗായകര്‍ റാസാബീഗം ആദ്യമായി സിനിമയില്‍ പാടുന്നു, ഗാനം മമ്മൂട്ടി പുറത്തിറക്കി

ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.സകീഷ് സംവിധാനം ചെയ്യുന്ന ടൂ മെന്നിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രശസ്ത ഗസല്‍ ഗായകരായ റാസാബീഗമാണ് ഗാനം ആലപിച്ചിരിക്കുന്നത്. റാസാബീഗം ആദ്യമായാണ് സിനിമക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. മമ്മൂട്ടിയാണ് ഗാനം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

റാസാബീഗത്തിന്റെ 'സലാം ചൊല്ലി പിരിയും മുന്‍പേ' എന്ന ഹിറ്റ് ഗാനമാണ് സിനിമയ്ക്ക് വേണ്ടി വീണ്ടും ഒരുക്കിയത്. ഇരുവരും ഗാനരംഗങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, ലെന, സോഹന്‍ സീനുലാല്‍, അനുമോള്‍, ഡോണി ഡാര്‍വിന്‍, ആര്യ, കൈലാഷ്, സുധീര്‍ കരമന, മിഥുന്‍ രമേഷ്, അര്‍ഫാസ്, സുനില്‍ സുഗത, സാദിഖ് എന്നിവരും അഭിനയിക്കുന്നു

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. തമിഴിലെ പ്രസിദ്ധ ക്യാമറാമാനായ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ് സിനിമാറ്റോഗ്രഫി നിര്‍വ്വഹിച്ചത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. വി. ഷാജന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചു. ഡാനി ഡാര്‍വിനും ഡോണി ഡാര്‍വിനുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT