Film News

‘അണ്‍ഫിനിഷ്ഡ് ബിസിനസ് !’ : മൂന്നാം വരവിനൊരുങ്ങി ബ്രൈഡ് ; ‘കില്‍ ബില്‍ 3’ സ്ഥിരീകരിച്ച് ടാറന്റീനോ

THE CUE

ക്വന്റിന്‍ ടറന്റിനോയുടെ റിവന്‍ജ് ഡ്രാമ ത്രില്ലര്‍ ചിത്രം ‘കില്‍ ബില്ലി’ന് മൂന്നാം ഭാഗം ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് സംവിധായകന്‍. മൂന്നാം ഭാഗത്തിന്റെ ആശയം മനസിലുണ്ടെന്നും എന്നാല്‍ ധൃതിയില്‍ ചിത്രം ഒരുക്കില്ലെന്നും ടാറന്റീനോ പറഞ്ഞു.

എന്തെങ്കിലുമൊരു പരിഹാസ്യമായ ആശയവുമായി ഇത് മുന്നോട്ട് കൊണ്ടുപോകാനാവില്ല, ആ കഥാപാത്രം അങ്ങനെയല്ല അര്‍ഹിക്കുന്നത്, കഥാപാത്രം വലിയൊരു പോരാട്ടമാണ് നടത്തിയത്, ഇപ്പോള്‍ താത്പര്യം തോന്നിക്കുന്ന ഒരു ആശയമുണ്ട്, എങ്കിലും പെട്ടന്ന് അത് ചെയ്യില്ല, ഏകദേശം മൂന്ന് വര്‍ഷമെങ്കിലും ചിത്രത്തിനായെടുക്കും.
ടാറന്റീനോ
ഫാന്‍ മെയ്ഡ് പോസ്റ്റര്‍ 

2003, 2004 എന്നീ വര്‍ഷങ്ങളിലായിട്ടായിരുന്നു കില്‍ ബില്‍ ആദ്യ ഭാഗങ്ങള്‍ റിലീസിനെത്തിയത്. മാര്‍ഷ്യല്‍ ആര്‍ട്സിനും ആക്ഷന്‍ രംഗങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ടാറന്റീനോ ഒരുക്കിയ പ്രതികാര കഥയില്‍ ഉമ തെര്‍മാനായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്നതായിരിക്കും മൂന്നാം ഭാഗത്തിലുണ്ടാവുക.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടാറന്റീനോ സംവിധാനം ചെയ്ത പുതിയചിത്രം വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് ഈ വര്‍ഷം റിലീസ് ചെയ്തിരുന്നു. 2015ല്‍ പുറത്തിറങ്ങിയ 'ദ ഹെയ്റ്റ്ഫുള്‍ എയ്റ്റിന്' ശേഷം ടാറന്റീനോ ഒരുക്കിയ ചിത്രത്തില്‍ ലിയണാര്‍ഡോ ഡികാപ്രിയോയും ബ്രാഡ് പിറ്റുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്.

‘ദ ക്യൂ’ ഇനിമുതല്‍ ടെലിഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT