Film News

'ഇത് സങ്കീര്‍ണ്ണമായ ജീവിത കഥ'; പുഴു സെക്കന്റ് ലുക്ക് പോസ്റ്റര്‍

മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രം പുഴുവിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സങ്കീര്‍ണ്ണമായ ജീവിത കഥ പറയുന്ന ചിത്രമാണ് പുഴു എന്നാണ് പോസ്റ്ററിന് ക്യാപ്ക്ഷന്‍ നല്‍കിയിരിക്കുന്നത്. പോസ്റ്ററില്‍ സോഫയില്‍ ഇരിക്കുന്ന മമ്മൂട്ടിയെ നോക്കി നില്‍ക്കുന്ന പാര്‍വ്വതിയും ഒരു ആണ്‍കുട്ടിയുമാണ് ഉള്ളത്. ആദ്യ പോസ്റ്ററില്‍ നിന്നും വളരെ വ്യത്യസ്തമായി സിനിമയോടുള്ള പ്രേക്ഷകരുടെ ആകാംഷ കൂട്ടുന്നതാണ് രണ്ടാമത്തെ പോസ്റ്റര്‍.

ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. നവാഗതയായ രത്തീനയാണ് പുഴുവിന്റെ സംവിധായിക. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ സന്തതസഹചാരി കൂടിയായ എസ്. ജോര്‍ജാണ് പുഴു നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ സഹനിര്‍മ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രവുമാണ് പുഴു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വിതരണം.

ഉണ്ടക്ക് ശേഷം ഹര്‍ഷാദും വൈറസിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് പുഴു. തേനി ഈശ്വറാണ് ക്യാമറ. മമ്മൂട്ടി ചിത്രം പേരന്‍പ് ക്യാമറയിലാക്കിയതും തേനിയാണ്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്സ് ബിജോയ് സംഗീത സംവിധാനം. മനു ജഗത് ആര്‍ട്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും സൗണ്ട് ഡിസൈന്‍. സമീറാ സനീഷ് വസ്ത്രാലങ്കാരവും ബാദുഷ പ്രൊജക്ട് ഡിസൈനും. ശ്രീനാഥ് ഉണ്ണിക്കൃഷ്ണനാണ് സ്റ്റില്‍.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT