Film News

'പുത്തം പുതുകാലൈ', ട്രെയ്ലർ പുറത്തിറക്കി മണിരത്നവും എ ആർ റഹ്മാനും

തമിഴകത്തെ 5 പ്രമുഖ സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രം 'പുത്തം പുതുകാലൈ', ട്രെയ്ലർ പുറത്തിറങ്ങി. സംവിധായകൻ മണിരത്നവും എ ആർ റഹ്മാനും ചേർന്നാണ് ട്രെയ്ലർ ലോഞ്ച് ചെയ്തത്. ഒക്ടോബര്‍ 16 ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസിനെത്തും. ഗൗതം മേനോന്‍, സുഹാസിനി മണിരത്‌നം, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവരാണ് ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 'അവളും നാനും' ആണ് ഗൗതം വാസുദേവ് മേനോന്‍ ചിത്രം, എംഎസ് ഭാസ്‌കര്‍, റിതു വര്‍മ എന്നിവരാണ് താരങ്ങള്‍. 'കോഫി എനിവണ്‍' എന്നാണ് സുഹാസിനിയുടെ ചിത്രത്തിന്റെ പേര്. നടിക്കുപുറമെ അനുഹാസന്‍, ശ്രുതി ഹാസന്‍ എന്നിവരും അഭിനയിക്കുന്നു.

'റീ യൂണിയന്‍' ആണ് രാജീവ് മോനോന്‍ ഒരുക്കുന്ന ചിത്രം. ആന്‍ഡ്രിയയും ലീല സാംസണുമാണ് പ്രധാന അഭിനേതാക്കള്‍. 'മിറാക്കിള്‍' ആണ് കാര്‍ത്തിക് സുബ്ബരാജിന്റെ ഹ്രസ്വസിനിമ. ബോബി സിംഹ ,മുത്തുകുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. സുധ കൊങ്കാരയൊരുക്കുന്ന 'ഇളമൈ ഇദോ ഇദോ' എന്ന ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് വേഷമിടുന്നത്. കൊവിഡ് ലോക്ക്ഡൗണാണ് ചിത്രങ്ങളുടെ പ്രമേയം.

സ്‌നേഹം, പ്രത്യാശ, പുതിയ തുടക്കം എന്നിവയെ അധികരിച്ചാണ് ചിത്രങ്ങള്‍. കടുത്ത വെല്ലുവിളി നിറഞ്ഞ കാലത്തും കലയെ എങ്ങനെ ആവിഷ്‌കരിക്കാം എന്നതിനെക്കുറിച്ചാണ് ഹ്രസ്വസിനിമകള്‍ സംസാരിക്കുന്നതെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിത് പറഞ്ഞു. തമിഴിലെ ഏറ്റവും കഴിവുറ്റ പ്രതിഭകള്‍ ഒരുക്കുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അപര്‍ണ പുരോഹിത് വ്യക്തമാക്കി.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT