Film News

'ഒടിടി റൈറ്റ്സിൽ റെക്കോർഡ് സൃഷ്ട്ടിച്ച് അല്ലു അർജുന്റെ പുഷ്പ 2' ; പിന്നിലാക്കിയത് രാജമൗലി ചിത്രം ആർ ആർ ആറിനെ

അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കുന്ന പുഷ്പ 2 വിന്റെ ഡിജിറ്റൽ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അടിസ്ഥാന വിലയായ 275 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 സ്വന്തമാക്കിയത്. ചിത്രം തിയറ്ററില്‍ നേടുന്ന വിജയമനുസരിച്ച് ഇത് 300 കോടി വരെ ഉയരും. ഒടിടി വിതരണാവകാശത്തിൽ എസ് എസ് രാജമൗലിയുടെ ആർ ആർ ആർ നേടിയ 175 കോടിയുടെ റെക്കോർഡാണ് പുഷ്പ 2 മറികടന്നിരിക്കുന്നത്. ചിത്രത്തിന്റെ എല്ലാ ഭാഷയുടെയും റൈറ്റും നെറ്റ്ഫ്ലിക്സിനാണ്. ചിത്രം ആഗസ്റ്റ് 15ന് തിയറ്ററിലെത്തും.

ചിത്രത്തിന്റെ ആദ്യ ഭാഗമായ പുഷ്പ : ദി റൈസ് ഹിന്ദി പതിപ്പ് മാത്രം ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇതേതുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഉത്തരേന്ത്യൻ വിതരണാവകാശം 200 കോടിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അനില്‍ തടാനിയുടെ എഎ ഫിലിംസ് ആണ് പുഷ്പ 2ന്‍റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണാവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ അല്ലു അർജുന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവിട്ടിരുന്നു. സാരി ധരിച്ച് ഒരു ഉത്സവത്തിനിടയിൽ വില്ലന്മാരെ അടിച്ച്‌ വീഴ്‌ത്തുന്ന പുഷ്പയെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. സിനിമയിലെ ആറ് മിനിറ്റ് ദൈർഘ്യമുള്ള ഈ രംഗം ചിത്രീകരിക്കാൻ നിർമ്മാതാക്കൾ ഏകദേശം 60 കോടി രൂപ ചെലവഴിച്ചുവെന്നായിരുന്നു അടുത്തിടെ പുറത്തു വന്ന റിപ്പോർട്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനായി 30 ദിവസത്തോളമെടുത്തതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന്ന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT