Film News

സച്ചിന്‍ കുന്ദല്‍ക്കറിന്റെ 'കൊബാൾട്ട് ബ്ലൂ'വിൽ പൂർണിമ ഇന്ദ്രജിത്തും, ചിത്രീകരണം കൊച്ചിയിൽ

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്റെ 'കൊബാൾട്ട് ബ്ലൂ'വിൽ പ്രധാന കഥാപാത്രമായി പൂർണിമ ഇന്ദ്രജിത്തും. 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ സച്ചിന്‍ കുന്ദല്‍ക്കറിന്റെ 'കൊബാൾട്ട് ബ്ലൂ' എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ. ചിത്രത്തിലെ ഏക മലയാളി സാന്നിധ്യമായ പൂർണിമയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാകും 'കൊബാൾട്ട് ബ്ലൂ'.

പ്രതീക് ബബ്ബര്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഞ്ചെന്‍സോ കോണ്ടറെലിയാണ് ക്യാമറ. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗികത വിഷയമാകുന്ന നോവൽ തനയ്, അനുജ സഹോദരിമാരുടെ കഥ പറയുന്നു. ഇവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നതാണ് പ്രമേയം.

കൊച്ചിയിലാണ് ചിത്രീകരണം. ലൊക്കേഷനിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പൂര്‍ണിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പ്രേക്ഷകശ്രദ്ധ നേടിയ വെബ് സീരീസ് ലൈലയുടെ നിർമാതാക്കളായ ഓപ്പൺ എയർ ഫിലിംസാണ് നെറ്റ്ഫ്ലിക്സിന് വേണ്ടി ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന 'തുറമുഖ'മാണ് മലയാളത്തിൽ പൂർണിമയുടേതായി വരാനിരിക്കുന്ന ചിത്രം.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT