Film News

പ്രൊഡക്ഷൻ കൺട്രോളറും സമീർ താഹിറിന്റെ പിതാവുമായ താഹിർ മട്ടാഞ്ചേരി അന്തരിച്ചു

മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി അന്തരിച്ചു. ഹൃദയസ്തഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുതിയ ചിത്രത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്ടേക്ക് പോകുന്നതിനിടയിലായിരുന്നു അന്ത്യം.

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, തമാശ, സുഡാനി ഫ്രം നൈജീരിയ, തല്ലുമാല തുടങ്ങി ഒട്ടേറെ വിജയ ചിത്രങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട് . കൂടാതെ സ്റ്റോറി ടെല്ലർ എന്ന വെബ്‌സീരിസിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രാഹകനും സംവിധായകനും നിർമ്മാതാവുമായ സമീർ താഹിറും , ഛായാഗ്രാഹകനും എക്സിക്യു്ട്ടീവ് പ്രൊഡ്യുസറായ സനു താഹിറും മക്കളാണ്.

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

SCROLL FOR NEXT