Film News

മിന്നല്‍ മുരളി 2 ഉണ്ടാകണമെന്ന് പ്രേക്ഷകരെ പോലെ ഞാനും ആഗ്രഹിക്കുന്നു: സോഫിയ പോള്‍

മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടാകണമെന്ന് പ്രേക്ഷകരെ പോലെ താനും ആഗ്രഹിക്കുന്നുവെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ രണ്ടാം ഭാഗം വേണമെന്ന ആഗ്രഹം പ്രേക്ഷകര്‍ അറിയിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ വിജയം കാണുമ്പോള്‍ തീര്‍ച്ചയായും രണ്ടാം ഭാഗം നിര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടെന്നും സോഫിയ പോള്‍ ദ ക്യുവിനോട് പറഞ്ഞു.

'മിന്നല്‍ മുരളി 2 ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഒരു അഭിമുഖത്തില്‍ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ ആഗ്രഹമുണ്ട്, അത് പ്ലാന്‍ ചെയ്യണമെന്നാണ് പറഞ്ഞത്. അപ്പോള്‍ എന്നോട് അത് ത്രീഡിയില്‍ ആയിരിക്കുമോ എന്ന് ചോദിച്ചു. അത് ചിന്തിക്കാവുന്നതാണെന്നും ഞാന്‍ പറഞ്ഞു. അല്ലാതെ അതേ കുറിച്ച് നമ്മളാരും ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. ആഗ്രഹം തീര്‍ച്ചയായും ഉണ്ട്. കാരണം ഒരു സിനിമയുടെ വിജയം കാണുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുമല്ലോ. അതിന്റെ രണ്ടാം ഭാഗവും ചെയ്യണമെന്ന്. എന്നെ പോലെ തന്നെ ജനങ്ങളും ആഗ്രഹിക്കില്ലേ രണ്ടാം ഭാഗം വരണമെന്ന്. ജനങ്ങളും ആഗ്രഹിക്കുന്നും ഞാനും ആഗ്രഹിക്കുന്നു. അപ്പോളത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.' - എന്നാണ് സോഫിയ പോള്‍ പറഞ്ഞത്.

നെറ്റ്ഫ്ലിക്സ് റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന് ഒപ്പം തന്നെ ഗുരു സോമസുന്ദരം അഭിനയിച്ച വില്ലനായ ഷിബുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് റിലീസിന് മുന്‍പ് ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്‌ലിക്‌സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യകള്‍ ചർച്ച ചെയ്ത് നിക്ഷേപസംഗമം

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ടി'ന് തുടക്കം

ഇൻവെസ്റ്റ് കേരള, ന്യൂ ജെൻ ടെക്നോളജി, പ്രിയദർശിനി, ലൈറ്റ് മെട്രോ | വി ഡി സതീശൻ ബജറ്റ് Highlights

കേരള നോളജ് വാലി, കരുതൽ മിഷൻ, മകൾക്കൊപ്പം | വി ഡി സതീശൻ ബജറ്റ് Highlights

മിഷൻ സമുദ്ര, ഫിലിം സിറ്റി, സ്റ്റേഡിയം | വി ഡി സതീശൻ ബജറ്റ് Highlights

SCROLL FOR NEXT