Film News

ഇത് താന്‍ മലൈക്കോട്ടൈ വാലിബന്‍ ; മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വിട്ട് ഷിബു ബേബി ജോണ്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മലൈക്കോട്ട വാലിബന്റെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചു നിര്‍മാതാവ് ഷിബു ബേബി ജോണ്‍. 'തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം. മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തിനില്ക്കുന്നു' എന്ന തലക്കെട്ടോടുകൂടിയാണ് ഷിബു ബേബി ജോണ്‍ ലൊക്കേഷന്‍ സ്റ്റില്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഇതോടെ ലിജോ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വന്നു. നേരത്തെ പുറത്തുവിട്ട പോസ്റ്ററിനോട് ചേര്‍ന്ന് നില്‍ക്കുന്ന ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലുള്ളത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

മമ്മൂക്കയെ എങ്ങനെ ഓണ്‍ സ്‌ക്രീന്‍ കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അത് പോലെ ലാലേട്ടന്‍ ചെയ്ത് കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍' എന്നാണ് ചിത്രത്തെക്കുറിച്ചു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.

'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പി ആര്‍ ഓ പ്രതീഷ്‌ശേഖറാണ്.

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രാജസ്ഥാനിലെ ജെയ്സ്ല്മീറില്‍ ജനുവരി പതിനെട്ടിന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ നാല്പത് ദിവസം നീണ്ടു നില്‍ക്കുന്ന അടുത്ത ഷെഡ്യൂള്‍ ചെന്നൈ ശ്രീ ഗോകുലം സ്‌റുഡിയോസില്‍ ഉടന്‍ ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT