Film News

ഈ​ഗയിലെ ഈച്ചയല്ല ലൗലിയിലേത്, സിനിമ കണ്ടാൽ തന്നെ അത് മനസ്സിലാകും, പകര്‍പ്പവകാശലംഘനം നടത്തിയെന്ന ആരോപണത്തിൽ ദിലീഷ് കരുണാകരൻ

മലയാള സിനിമ ലൗലിക്കെതിരെ പകര്‍പ്പവകാശലംഘനം ആരോപിച്ച് രാജമൗലി ചിത്രമായ ഈഗയുടെ നിര്‍മാതാവ് സായി കൊറപതി നോട്ടീസ് നൽകിയതിനെ നിയമപരമായി നേരിടും എന്ന് സംവിധായകൻ ദിലീഷ് കരുണാകരൻ. 2012 ൽ രാജമൗലി സംവിധാനം ചെയ്ത സമാന്ത റൂത്ത് പ്രഭു, കിച്ചാ സുദീപ്, നാനി തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഈ​ഗ. ലൗലി സിനിമയിലെ കഥാപാത്രമായ ഈച്ച രാജമൗലിയുടെ ഈഗയിലെ ഈച്ചയുടെ പകർപ്പ് ആണെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളുടെ രേഖകളും സിനിമയില്‍നിന്ന് ലഭിച്ച വരുമാനവും കൈമാറിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നുമാണ് നോട്ടീസിൽ നിർമാണ കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ​ഗയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കഥാപാത്രം അല്ല ലൗലിയിലെ ഈച്ച എന്നും കാർട്ടൂണിക് ആയ തരത്തിലാണ് അതിനെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളതെന്നും നോട്ടീസിനെ നിയമപരമായി തന്നെ നേരിടും എന്നും ദിലീഷ് കരുണാകരൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ദിലീഷ് കരുണാകരൻ പറഞ്ഞത്:

ഈ​ഗ എന്ന സിനിമ ഞങ്ങളെ ഇൻസ്പയർ ചെയ്തിട്ടേയില്ല. ഈ​ഗ സിനിമയിലെ ഈച്ചയുടെ പേര് നാനി എന്നാണ്. അത് ആൺ ഈച്ചയുമാണ്. ഞങ്ങളുടേത് ലൗലി ആണ്. അത് പെണ്ണ് ഈച്ചയാണ്. മാത്രമല്ല സംസാരിക്കുന്ന ഈച്ചയെയാണ് ‍ഞങ്ങൾ സിനിമയിൽ പ്രസന്റ് ചെയ്തിരിക്കുന്നത്. 2012 അവർ ചെയ്ത സിനിമയാണ് ഈ​ഗ. 2025 ലേക്ക് എത്തുമ്പോഴേക്കും ടെക്നോളജി വളരുകയല്ലേ ചെയ്യുക? ടെക്കിനിക്കലി കുറച്ചകൂടി മികച്ച രീതിയിലാണ് ‍ലൗലിയിൽ ഈച്ചയെ ‍ഞങ്ങൾ ചെയ്തെടുക്കാൻ ശ്രമിച്ചത്. മാത്രമല്ല കുറച്ചു കാർട്ടൂണിക്ക് കൂടിയാണ് ഞങ്ങളുടെ ഈച്ച. ടെക്നിക്കലി അവരെ ഞാൻ കോപ്പി ചെയ്തു എന്നല്ല അവർ പറയുന്നത്. അവരുടെ കഥാപാത്രത്തെ ഞാൻ മോഷ്ടിച്ചുവെന്നാണ് ആരോപിക്കുന്നത്. ഈ പ്രപഞ്ചത്തിൽ ഉള്ള ഒരു ജീവിയല്ലേ ഈച്ച. മറ്റുള്ളവർക്ക് അതിനെ വെച്ച് സിനിമയെടുക്കുന്നതിൽ എന്താണ്. ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നൊരു വ്യക്തിയാണ് രാജമൗലി സാർ. അദ്ദേഹം ഈ പ്രശ്നത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. നമ്മുടെ സിനിമ ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകുന്ന കാര്യമാണ്, ഈ​ഗിയിലെ ഈച്ചയും ലൗലിയും തമ്മിലുള്ള വ്യത്യാസം. പ്രൊഡക്ഷനിൽ നിന്ന് വിളിക്കുകയോ സംസാരിക്കുകയോ പോലും ചെയ്യാതെയാതെ ഒരു മാനുഷിക പരി​ഗണന പോലും കാണിക്കാതെയാണ് അവർ ഇത്തരത്തിലൊരു നോട്ടീസ് നമുക്ക് അയച്ചിരിക്കുന്നത്. നോട്ടീസിനുള്ള മറുപടി ഉറപ്പായും നൽകും. നിയമപരമായി തന്നെ മുന്നോട്ട് പോകും.

ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത് മാത്യു തോമസ് നായകനായി എത്തിയ ചിത്രമാണ് ലൗലി. ചിത്രത്തിൽ ഒരു ഈച്ചയായിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷിക് അബു ഛായാഗ്രാഹകനായ ചിത്രം ചിത്രം മെയ് 6നാണ് തിയറ്ററുകളിലെത്തിയത്. വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് ലൗലി നിർമിച്ചത്. ദിലീഷ് നായര്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ മാത്യു തോമസിനെക്കൂടാതെ മനോജ് കെ.ജയന്‍, ഉണ്ണിമായ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തിയത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT