Film News

'ബാലൻ' കഴിഞ്ഞ 2 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ: പ്രിയദർശൻ

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമയാണ് 'ബാലൻ' എന്ന് സംവിധായകൻ പ്രിയദർശൻ. എല്ലാ അണിയറപ്രവർത്തകരും തങ്ങളുടെ മികച്ച സംഭാവനകൾ ഈ സിനിമയ്ക്കായി നൽകിയിട്ടുണ്ട്. അതാണ് ഈ ചിത്രത്തെ സംബന്ധിച്ചുള്ള ഏറ്റവും മികച്ച കാര്യം. 'എ ഫന്റാസ്റ്റിക്ക് ടീം വർക്ക്' എന്നാണ് താൻ ഈ ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു. ക്യു സ്റ്റുഡിയോയുടെ 'പ്രിയദർശൻ വിത്ത് ബാലൻ ടീം' എക്സ്ക്ലൂസീവ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കഴിഞ്ഞ 2 വർഷത്തിനിടയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല സിനിമയാണ് ബാലൻ. ഒരു സിനിമ സംഭവിക്കുന്നതാണ്. ഒരു ഉഗ്രൻ സിനിമ എടുക്കാം എന്ന് കരുതി നമുക്ക് ഒരിക്കലും നല്ലൊരു സിനിമ എടുക്കാൻ പറ്റില്ല. ഡയറക്ടറാണ് ഈ ഷിപ്പിന്റെ ക്യാപ്റ്റൻ എങ്കിലും എല്ലാവരും ചേർന്നിട്ടുള്ള നല്ലൊരു ടീം വർക്കാണ് ഈ സിനിമ. എല്ലാവരും അവരുടെ ഭാഗം വളരെ നന്നായി ചെയ്തിട്ടുണ്ട്. മറ്റെന്തിനെക്കാളും ഇതൊരു ഫെന്റാസ്റ്റിക് ടീം വർക്കാണ്,' എന്ന് പ്രിയദർശൻ പറഞ്ഞു.

'ആദ്യത്തെകാര്യം എന്താണെന്ന് വച്ചാൽ നമ്മുക്ക് പരിചയമുള്ള ആൾക്കാർ ഈ സിനിമയിൽ ഇല്ല. രണ്ടാമത്തെ കാര്യം എന്താണെന്ന് വച്ചാൽ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് സ്ലോ പേസിലാണ്. ഇതൊരു ഫാസ്റ്റ് മൂവിങ് മാസ് ഫിലിമല്ല. എന്നിട്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എന്തോ ഇതിലുണ്ട്. ആ മാജിക് എങ്ങനെ നിങ്ങളുണ്ടാക്കി എന്നെനിക്ക് പിടിയില്ല. എനിക്ക് ഈ ചിത്രം വീണ്ടും കാണണമെന്നുണ്ട്,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാലൻ. പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ജിത്തു മാധവനാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ്. പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ് , പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. കെ വി എൻ പ്രൊഡക്ഷൻസും തെസ്‌പിയൻ ഫിലിംസും ചേർന്ന് നിർമ്മിച്ച 'ബാലൻ: ദി ബോയ്' ജൂൺ 19 ന് തിയറ്ററുകളിൽ എത്തും.

ഡ്രമ്മർ ജാക്സണായി അപ്പാനി ശരത്; 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം; "പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

കാളകൂറ്റന്മാർക്ക് നടുവിൽ കൃഷ്ണൻകുട്ടി! 'അനന്തൻ കാടി'ലെ ഇന്ദ്രൻസിൻ്റെ ക്യാരക്ടർ പോസ്റ്റർ

ആഗോള വിപണിയില്‍ സാന്നിധ്യമാകാന്‍ മില്‍മ; ലക്ഷ്യം 2031ഓടെ 10,000 കോടി വിറ്റുവരവ്

'അനന്തൻ കാട്'ൽ കൃഷ്ണൻകുട്ടിയായി ഇന്ദ്രൻസ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT