Film News

കന്നഡയില്‍ വൈറല്‍ നായികയാകാന്‍ പ്രിയാ വാര്യര്‍, വികെപി ചിത്രം വിഷ്ണുപ്രിയ

THE CUE

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനങ്ങള്‍ക്കൊപ്പം ദേശീയ തലത്തില്‍ വൈറല്‍ ഗേള്‍ ആയി മാറിയിരുന്നു പ്രിയാ പ്രകാശ് വാര്യര്‍. മലയാളി സംവിധായകന്‍ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന വിഷ്ണു പ്രിയ എന്ന ചിത്രത്തിലൂടെ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുകയാണ് പ്രിയാ വാര്യര്‍. ശ്രേയസ് മഞ്ജുവാണ് ചിത്രത്തിലെ നായകന്‍. നായകന്റെ പിറന്നാള്‍ ദിനത്തിലാണ് സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഗംഭീര ടീമിനൊപ്പം കന്നഡയില്‍ തുടക്കമിടാന്‍ സാധിച്ചതില്‍ ആഹ്ലാദവതിയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പ്രിയാ പ്രകാശ് വാര്യര്‍. കന്നഡയിലെ മുന്‍നിരനിര്‍മ്മാതാക്കളായ കെ മഞ്ജുവാണ് നിര്‍മ്മാണം.

ഗോപിസുന്ദറാണ് സംഗീത സംവിധായകന്‍. മലയാളത്തില്‍ നവ്യാ നായര്‍ കേന്ദ്രകഥാപാത്രമായി ഒരുത്തീ എന്ന സിനിമയാണ് വികെ പ്രകാശിന്റേതായി അടുത്തതായി ഒരുങ്ങുന്നത്. ഹിന്ദിയില്‍ ശ്രീദേവി ബംഗ്ലാ എന്ന ചിത്രവും പ്രിയാ വാര്യര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT