Film News

പൃഥ്വിരാജിന്റെ പാൻ ഇന്ത്യൻ ചിത്രം, 'ടൈസൺ' ; ടൈറ്റിൽ പോസ്റ്റർ

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം 'ടൈസന്റെ' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മുരളി ഗോപിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഹൊമ്പാലെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.

പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് പുതിയ ചിത്രമായ 'ടൈസന്റെ' പോസ്റ്റർ പങ്കുവെച്ചത്. എമ്പുരാന് ശേഷം താൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായിരിക്കും ടൈസൺ എന്നും, തന്റെ സഹോദരനായ മുരളി ഗോപിയുടെ കൂടെ ഇത്തവണ വലിയ സിനിമയാണ് ഒരുക്കുന്നതെന്നും പൃഥ്വിരാജ് ഫേസ്ബുക് കുറിപ്പിൽ പങ്കുവെച്ചു. തങ്ങളുടെ വലിയ സ്വപ്നത്തിനു കൂടെ നിൽക്കുന്ന ഹൊമ്പാലെ ഫിലിംസിന് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ലൂസിഫർ ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ശേഷമായിരിക്കും പൃഥ്വിരാജ് 'ടൈസൺ' സംവിധാനം ചെയ്യുന്നത്. നിലവിൽ ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എമ്പുരാന് ശേഷം പൃഥ്വിരാജിന്റെ കൂടെ മുരളി ഗോപി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 'ടൈസനുണ്ട്'.

കന്നഡയിലെ പ്രമുഖ നിർമ്മാതാക്കളായ ഹൊമ്പാലെ ഫിലിംസിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം കെജിഎഫ് ചാപ്റ്റർ 2 ആണ്. റിഷബ് ഷെട്ടി സംവിധാനം ചെയ്യുന്ന കാന്താരയാണ് ഹൊമ്പാലെയുടെ അടുത്ത റിലീസ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറും, രക്ഷിത് ഷെട്ടി നായകനാകുന്ന റിച്ചാർഡ് ആന്റണിയുമാണ് ഹൊമ്പാലെ ഫിലിംസിന്റേതായി വരാനിരിക്കുന്ന പ്രധാനപ്പെട്ട ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT