Film News

'അധോലോകത്തെ വെല്ലുന്ന സൈസ്'; രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഭ്രമം, ടീസര്‍ പുറത്തിറങ്ങി

ബോളിവുഡ് ത്രില്ലര്‍ ചിത്രം അന്ധാദുന്‍ മലയാളം റീമേക്ക് 'ഭ്രമ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒക്ടോബര്‍ ഏഴിന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാകും റിലീസ് ചെയ്യുക. മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തില്‍ ഒരു കാലത്ത് ഹിറ്റ് ജോഡിയായിരുന്ന ശങ്കര്‍-മേനക എന്നിവര്‍ അനശ്വരമാക്കിയ 'ശരത്കാല സന്ധ്യ' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്.

അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഭ്രമം സംവിധാനം ചെയ്യുന്നത് ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി കെ.ചന്ദ്രനാണ്. ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ്.

എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായാണ് ഭ്രമം നിര്‍മ്മിച്ചിരിക്കുന്നത്. സസ്പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ചിത്രം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ജേക്ക്സ് ബെജോയിയാണ് സംഗീതം.

ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായെത്തുന്നത്. തിരക്കഥ,സംഭാഷണം ശരത് ബാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍-ബാദുഷ എന്‍.എം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT