Film News

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പൃഥ്വിരാജ്. അത്തരം വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ആ സിനിമ ചെയ്തത്. എന്നാൽ പ്രതീക്ഷിക്കാത്ത വിധത്തിൽ അർത്ഥങ്ങൾ ആ സിനിമയ്ക്ക് നൽകി. താൻ ഉദ്ദേശിച്ച കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിയില്ലെങ്കിൽ, ഒരു ഫിലിംമേക്കർ എന്ന നിലയിൽ അത് തന്റെ പരാജയമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

പൃഥ്വിരാജിന്റെ വാക്കുകൾ:

“ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല. ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രമാണ് ആ സിനിമ ചെയ്തത്. ആ സിനിമയിൽ നിന്ന് ഞാൻ ഉദ്ദേശിക്കാത്ത വിധത്തിലുള്ള വ്യാഖ്യാനങ്ങളും ഉദ്ദേശിച്ച വ്യാഖ്യാനങ്ങളും ഉണ്ടായി. അതിന് ഞാൻ കണ്ടിട്ടില്ലാത്ത അർത്ഥങ്ങൾ കൊടുക്കുകയും ചെയ്തു. അത് കുഴപ്പമൊന്നുമല്ല. ഒരു സിനിമ തിയറ്ററിൽ റിലീസ് ആയ ശേഷം പ്രേക്ഷകൻ അത് കണ്ടിട്ട് എന്താണ് തോന്നുന്നത്, അതാണ് ആ സിനിമയുടെ അർത്ഥം. ഞാൻ ആ സിനിമയിൽ ഇങ്ങനെ ഉദ്ദേശിച്ചു എന്ന് പറയുന്നതിൽ ഒരു പ്രസക്തിയുമില്ല. ഞാൻ ഉദ്ദേശിച്ചതാണ് പ്രേക്ഷകർക്ക് കിട്ടിയെങ്കിൽ സന്തോഷം, അല്ലെങ്കിൽ ഒരു ഫിലിംമേക്കർ എന്ന നിലയിൽ അത് എന്റെ പരാജയമാണ്. അത് ഞാൻ അംഗീകരിക്കണം.

ഞാൻ ഒരു സിനിമ ചെയ്തു. ആ സിനിമയ്ക്കായി എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഹാർഡ് വർക്ക് ചെയ്തു. റിലീസ് സമയത്ത് നിർമ്മാതാവ് ആവശ്യപ്പെട്ട പ്രമോഷൻ പരിപാടികൾ ചെയ്തു. സിനിമ റിലീസ് ആയ ശേഷം, ആ സിനിമയുമായി എനിക്ക് ഒരു ബന്ധവുമില്ല. എന്റെ മൂന്ന് സിനിമകളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിക്കുകയും, ഒരുപാട് കാര്യങ്ങളിൽ അഭിമാനം കൊള്ളുകയും ചെയ്തു. എന്നാൽ അത് കഴിഞ്ഞു. ഇനി അടുത്തത് എന്ത് ചെയ്യാം എന്നതാണ് ഞാൻ ആലോചിക്കുന്നത്.”

കൊച്ചിയിൽ പുതിയ കായിക കേന്ദ്രം; റമദ റിസോർട്ടിൽ പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു

ലോകകപ്പ് പബ്ലിക് വ്യൂവിങ്, അവകാശം നേടി ഈഗിൾസ് എഫ്.സി. കേരള

'I, Nobody ബഞ്ച് ഓഫ് നോബഡീസിന്റെ കഥ, പൃഥ്വിരാജ് തന്നെ ഫസ്റ്റ് ഓപ്ഷൻ': നിസാം ബഷീർ അഭിമുഖം

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യകള്‍ ചർച്ച ചെയ്ത് നിക്ഷേപസംഗമം

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ടി'ന് തുടക്കം

SCROLL FOR NEXT