Bade Miyan Chote Miyan 
Film News

പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ, അക്ഷയ്കുമാറിനൊപ്പം വില്ലനായി ബഡേ മിയൻ ഛോട്ടേ മിയാനിൽ

പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡ് ചിത്രത്തിൽ. അക്ഷയ് കുമാറും ടൈ​ഗർ ഷറോഫും നായക വേഷത്തിലെത്തുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന സിനിമയിൽ കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സിനിമയിലെ വില്ലൻ കഥാപാത്രമാണ് കബീർ എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അലി അബ്ബാസ് സഫർ ആണ് സംവിധാനം.

അക്ഷയ് കുമാറും ടൈ​ഗർ ഷറോഫും തുല്യ പ്രാധാന്യമുള്ള റോളിൽ ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രവുമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. വാശു ഭ​​ഗ്നാനി, ദീപ് ശിഖ ദേശ്മുഖ്, ജാക്കി ഭ​ഗ്നാനി എന്നിവർ ചേർന്നാണ് നിർമ്മാണം. 2023 ക്രിസ്മസ് റിലീസാണ് ചിത്രം. സന്ദീപ് സേനൻ ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ബി​ഗ് ബജറ്റ് ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിലായത്ത് ബുദ്ധ മറയൂരിലാണ് ചിത്രീകരണം. പ്രഭാസിനൊപ്പം സലാർ എന്ന സിനിമയുടെ ആദ്യ ഷെഡ്യൂളും പൃഥ്വിരാജ് പൂർത്തിയാക്കിയിരുന്നു. ഹൊംബാലേ നിർമ്മിക്കുന്ന സലാർ കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ആണ് സംവിധാനം ചെയ്തിരിക്കന്നത്. ക്രിസ്മസ് റിലീസായെത്തുന്ന ഷാജി കൈലാസ് ചിത്രം കാപ്പയാണ് പൃഥ്വിയുടേതായി ഇനി വരാനിരിക്കുന്നത്.

സൽമാൻ ഖാൻ നായകനായ ടൈ​ഗർ സിന്ദാ ഹേ എന്ന സിനിമക്ക് ശേഷം അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. നേരത്തെ അയ്യ, ഔറം​ഗസീബ്, നാം ഷബാന എന്നീ ബോളിവുഡ് ചിത്രങ്ങളിൽ പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT