പൃഥ്വിരാജ് 
Film News

‘ലാളിത്യത്തിന്റെ ഭംഗി’; ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ സങ്കീര്‍ണ്ണമായ കഥ നിര്‍ബന്ധമല്ലെന്ന ഓര്‍മ്മപ്പെടുത്തലെന്ന് പൃഥ്വിരാജ്

THE CUE

'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' സംവിധായകനേയും അഭിനേതാക്കളേയും പ്രശംസിച്ച് നടന്‍ പൃഥ്വിരാജ്. ചിത്രം ലാളിത്യം കൊണ്ട് ഭംഗിയേറിയതാണെന്ന് ‘ലൂസിഫര്‍’ സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമ പൂര്‍ണ്ണമാകാന്‍ സങ്കീര്‍ണ്ണമായ കഥയോ പല തലങ്ങളുള്ള കഥാപാത്രങ്ങളോ വേണമെന്ന് നിര്‍ബന്ധമില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചിത്രം. സംവിധായകന്‍ ജി പ്രജിത്തിനേയും നായകന്‍ ബിജു മേനോനേയും നായിക സംവൃതയേയും പൃഥ്വി അഭിനന്ദിച്ചു.

പ്രജിത്ത്, വളരെ നന്നായി. കരിയറിന്റെ ഈ ഘട്ടത്തില്‍ ബിജുച്ചേട്ടന്‍ സ്വയം പുതുക്കുന്നത് കാണുന്നതില്‍ സന്തോഷം. സംവൃതാ വെല്‍കം ബാക്. മലയാള സിനിമ നിങ്ങളെ മിസ് ചെയ്തു.
പൃഥ്വിരാജ് സുകുമാരന്‍

സജീവ് പാഴൂരിന്റെ രചനയില്‍ ജി പ്രജിത്ത് ഒരുക്കിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ശ്രീകാന്ത് മുരളി, അലന്‍സിയര്‍, ശ്രുതി ജയന്‍, ജാഫര്‍ ഇടുക്കി, ദിനേഷ് നായര്‍, സുധി കോപ്പ, ഭഗത് മാനുവല്‍, സൈജു കുറുപ്പ്, വെട്ടുകിളി പ്രകാശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍. ഷാന്‍ റഹ്മാന്‍, വിശ്വജിത്ത് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. ബിജിബാല്‍ പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിങ് രഞ്ജന്‍ എബ്രഹാം. രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT