Film News

'എമ്പുരാന്‍, ഇനിയും കാത്തിരിക്കാന്‍ വയ്യ'; മുരളി ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്ന സൂചനയുമായി പൃഥ്വിരാജ്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ചിത്രം തുടങ്ങാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.

ആരാധകനെന്ന നിലയിലും, സംവിധായകനെന്ന നിലയിലും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. എമ്പുരാന്റെ ഫുള്‍ ഡിസൈന്‍ ബ്രീഫ് പൃഥ്വിരാജിന് നല്‍കിയെന്ന കുറിപ്പുമായി മുരളി ഗോപിയും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായെത്തിയ ലൂസിഫറിന് രണ്ടാം ഭാഗം കൂടാതെ മൂന്നാം ഭാഗവുമുണ്ടാകുമെന്ന സൂചന നേരത്തെ തിരക്കഥാകൃത്ത് നല്‍കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ഖുറേഷി അബ്രാം എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് രണ്ടാം ഭാഗം. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം.

പശ്ചിമേഷ്യാ സംഘര്‍ഷം; പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കി അക്ബര്‍ ട്രാവല്‍സ്

നിവിന്‍ പോളി കല്യാണ്‍ ഹോംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കേരള സ്റ്റോറിയില്‍ നിന്ന് കേരളം ഒഴിവാക്കാനാണ് ആവശ്യപ്പെട്ടത്; ഫ്രെഡ്ഡി വി. ഫ്രാൻസിസ് അഭിമുഖം

പ്രകമ്പനത്തിന് ശേഷം സാഗർ സൂര്യയും അമീനും; വരുന്നു കളർഫുൾ എന്റർടെയ്നർ, 'ഡർബി' മാർച്ച് 27ന്

'സീരിയലുകൾക്ക് നിലവാരമില്ല, സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്ന പ്രവണത തുടരുന്നു'; വിമർശിച്ച് ജൂറി

SCROLL FOR NEXT