Film News

അവറാച്ചന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും

ബിജു മേനോന്‍ നായകനാകുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സിന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും. ചിത്രം കണ്ടതിന് ശേഷം താരങ്ങള്‍ വീഡിയോയിലൂടെ ആശംസകള്‍ അറിയിച്ചു. ബിജു മേനോന്റെയും സഹതാരങ്ങളുടെയും ഗംഭീര പ്രകടനവും നര്‍മ്മരംഗങ്ങളും കുടുംബപ്രേക്ഷകര്‍ക്ക് ചിത്രത്തെ പ്രിയപ്പെട്ടതാക്കുന്നുവെന്നും താരങ്ങള്‍ അഭിപ്രായപ്പെട്ടു. ബിജു മേനോനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത അവറാച്ചന്‍ ആന്‍ഡ് സണ്‍സിന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ചിത്രം റിലീസ് ദിവസം മുതല്‍ ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്‍പ്പനയുടെ ട്രെന്‍ഡിങ് ലിസ്റ്റിലും മുന്നിലാണ്.

ബിജു മേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സന്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷ സാരംഗ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസും സംഗീതം സനല്‍ ദേവും നിര്‍വഹിക്കുന്നു. സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റാണ് മാര്‍ക്കറ്റിംഗ്, ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അഡ്വെര്‍ടൈസിങ് : ബ്രിങ്‌ഫോര്‍ത്ത്, ടെന്‍ പോയിന്റ് പബ്ലിസിറ്റി ഡിസൈന്‍, പി ആര്‍ ഓ :പ്രതീഷ് ശേഖര്‍.

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

'അവറാച്ചന് ബുക്ക് മൈ ഷോയിലും ഉണ്ടെടാ പിടി'; ട്രെൻഡിങ് ആയി അവറാച്ചൻ & സൺസ്

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

SCROLL FOR NEXT