പ്രേക്ഷകരെയും കണ്ണീർ നനയിപ്പിച്ച സുരാജിന്റെ പ്രകടനം; ഹെയിൽ മേരിയിലെ ‘മാരിവില്ലിൻ ചിറകെ’ റിലീസായി

പ്രേക്ഷകരെയും കണ്ണീർ നനയിപ്പിച്ച സുരാജിന്റെ പ്രകടനം; ഹെയിൽ മേരിയിലെ ‘മാരിവില്ലിൻ ചിറകെ’ റിലീസായി
Published on: 

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മാർട്ടിൻ പ്രക്കാട്ടും ഒന്നിക്കുന്ന ഹെയിൽ മേരി നവംബർ 26ന് തിയേറ്ററുകളിലേക്കെത്തും. ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ആദ്യ ഗാനം ‘മാരിവില്ലിൻ ചിറകെ’ പ്രേക്ഷകരിലേക്കെത്തി. ബി കെ ഹരിനാരായണന്റെ വരികൾക്ക് സെബാ മൂൺ ആണ് ഗാനാലാപനം.

പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലർ 2വിലെ വില്ലൻ വേഷത്തിന് ശേഷം ശക്തമായ വേഷത്തിലാണ് സുരാജ് വെഞ്ഞാറമൂട് ഹെയിൽ മേരിയിൽ എത്തുന്നത്. ചിത്രത്തിലെ ഗാനരംഗത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം ബാലതാരം അക്ഷര ഷൈനോധും സ്ക്രീനിലുണ്ട്. ഈ ഗാനരംഗത്തിലെ പ്രകടനത്തിൽ സുരാജിന്റെ കണ്ണുകൾ ഈറനണിയുന്നതിനൊപ്പം, ആ അഭിനയത്തിലൂടെ പ്രേക്ഷകരുടെയും കണ്ണുകൾ നനയിപ്പിക്കുന്ന പ്രകടനമാണ് സുരാജ് കാഴ്ചവച്ചിരിക്കുന്നത്.

നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ഹെയിൽ മേരിയിൽ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, അനു സിതാര, ജഗദീഷ്, വിനയ് ഫോർട്ട്, സുഹാസിനി മണിരത്നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് ഹെയിൽ മേരി ഒരുക്കിയിരിക്കുന്നത്. ‘എബിസിഡി’, ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് രചന. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്.

റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. ‘ഹെയിൽ മേരി’യുടെ സംഗീതാവകാശം ജേക്സ് ബിജോയിയുടെ ഉടമസ്ഥതയിലുള്ള JxB റെക്കോർഡ്സാണ്.

ഹെയിൽ മേരിയുടെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫർ: കലൈ കിങ്സൺ, ആക്ഷൻ: സന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ: അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി, കളറിസ്റ്റ്: ശ്രീക് വാര്യർ, വി.എഫ്.എക്സ്: പ്രോമിസ്, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്സ്.