Film News

എൻഎസ്എസ് ക്യാംപിലെ ലവ് സ്റ്റോറി; 'പ്രേംപാറ്റ'ക്ക് തുടക്കം

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രേംപാറ്റക്ക് കോഴിക്കോട് തുടക്കം. മംമ്ത മോഹൻദാസ് മോഹൻദാസിന്റെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുത്തുകാരനായ ലിജീഷ് കുമാറാണ് ഒരുക്കുന്നത്.

സൈജു കുറുപ്പും അനുശ്രീയും ജോമോൻ ജ്യോതിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, രാജേഷ് മാധവൻ, ജുനൈസ്, സാഫ് ബോയ്, സഞ്ജു ശിവറാം, ഇർഷാദ് അലി, തസ്‌നി ഖാൻ, ജിബിൻ ഗോപിനാഥ്, ബിബിൻ പെരുമ്പിള്ളി , കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ വിജയൻ, സനീഷ് ഗിന്നസ്, റ്റിസ് തോമസ്, ഇന്നസെന്റിന്റെ കൊച്ചുമകനായ ഇന്നസെന്റ് സോണറ്റ്, ഉണ്ണി രാജ, ഷംല ഹംസ, പുതുമുഖങ്ങളായ സൽമാനുൽ ഫർസി, ജോബിഷ്, ജയ ശങ്കർ, ഒമർ നവാസി എന്നിവരും ഭാഗമാകുന്നുണ്ട്.

സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ നിര്‍മിക്കുന്ന പ്രേംപാറ്റ സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് തീയേറ്ററുകളില്‍ എത്തിക്കുക. ചിത്രത്തിന്റെ മ്യൂസിക് അങ്കിത് മേനോൻ, ക്യാമറ രേണദിവെ, എഡിറ്റർ ആകാശ് ജോസഫ് വർഗീസ്, എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി, പ്രൊഡക്ഷൻ ഡിസൈൻ അനീഷ് നാടോടി, കോസ്റ്റ്യൂം സമീറ സനീഷ്, ലിറിക്സ് മുഹ്സിൻ പരാരി, സുഹൈൽ എം കോയ, മുത്തു, സംഘട്ടനം കലൈകിങ്സൺ, സൗണ്ട് ഡിസൈൻ വിഷ്ണു സുജാതൻ, മേക്കപ്പ് സുധി സുരേന്ദ്രൻ, ഡാൻസ് കോറിയോഗ്രാഫി പ്രസന്ന മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, sfx ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ് ശ്രീക് വാര്യർ, പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ, സ്റ്റിൽസ് സെറിൻ ബാബു, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്, പി ആർ ഓ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

ഒരു താറാവ് കറിയിൽ നിന്ന് പിറന്ന സിനിമ; 'എ ഡക്ക് ടെയിൽ' IFFK വേദിയിലേക്ക്: സംവിധായകൻ അരുൺ വർഗീസ് അഭിമുഖം

സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകളില്ല: സിദ് ശ്രീറാം

എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; പുരസ്കാരം ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

പ്രേക്ഷകരെ ഭ്രമിപ്പിച്ച് 90-ൽ നിന്നും 145 തിയറ്ററുകളിലേക്ക്; 'ഭൗമ' രണ്ടാം വാരത്തിലേക്ക്

ക്യാമ്പസ് സൗഹൃദവും പ്രണയവും ആഘോഷമാക്കി 'മെറി ബോയ്സ്'; ട്രെയിലർ പുറത്തിറങ്ങി

SCROLL FOR NEXT