Film News

അടിമുടി യൂത്ത് വൈബിൽ ‘പ്രേംപാറ്റ’; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ ശ്രദ്ധനേടുന്നു

യുവതാരങ്ങളും ശ്രദ്ധേയമായ താരനിരയും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം പ്രേംപാറ്റയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ആമിർ പള്ളിക്കലും താരങ്ങളും അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റർ വളരെ വേഗത്തിലാണ് സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയത്. യൂത്ത് റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിന്റെ ആദ്യ ലുക്കിൽ തന്നെ സൗഹൃദവും തമാശകളും ആഘോഷിക്കുന്ന യുവത്വത്തിന്റെ നിറങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ലിജീഷ് കുമാർ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിറാണ് നായകൻ. നായികയുടെ മുഖം വെളിപ്പെടുത്താതെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുന്നത്. വെയ്റ്റിംഗ് ഫോർ ആലിയ എന്ന കാപ്ഷനും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം, ഇർഷാദ് അലി, ബിബിൻ പെരുമ്പിള്ളി, സനീഷ് ഗിന്നസ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പം യുവതലമുറയിലെ ശ്രദ്ധേയരായ ജുനൈസ് വി. പി, സാഫ് ബോയ്, നയന എൽസ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്‌നേഷ് , സൽമാനുൽ ഫാരിസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പുതിയ സോഷ്യൽ മീഡിയ താരങ്ങളുടെ പങ്കാളിത്തവും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ അങ്കിത് മേനോൻ. ഛായാഗ്രഹണം രണദിവെ. സംഗീതമൊരുക്കുന്നത് അങ്കിത് മേനോൻ. എഡിറ്റർ ആകാശ് ജോസഫ് വര്‍ഗീസ്.

എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി, പ്രോഡക്ഷൻ ഡിസൈൻ അനീസ് നാടോടി, കോസ്റ്റ്യൂം സമീറ സനീഷ്, ഗാനരചന സുഹൈൽ എം കോയ, മുത്തു. സംഘട്ടനം കലൈ കിങ്സൺ, സൗണ്ട് ഡിസൈനർ വിഷ്ണു സുജാതൻ, മേക്കപ്പ് സുധി സുരേന്ദ്രൻ, ഡാൻസ് കൊറിയോഗ്രാഫി പ്രസന്ന മാസ്റ്റർ, ചീഫ് അസോസിയേറ്റ് സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം,

വി എഫ് എക്സ് മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, എസ് എഫ് എക്സ് ഗണേഷ് ഗംഗാധരൻ, പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽ സെറിൻ ബാബു, അമൽ സി സധർ,ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യുറ എന്റർടൈൻമെന്റ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്.

ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ ഒരുക്കുന്ന ചിത്രം എന്ന നിലയിൽ തന്നെ പ്രേംപാറ്റയ്ക്ക് വലിയ പ്രതീക്ഷയാണ് ഉയരുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക.

26 വയസ്സിൽ എസ്.ഐ ആകുന്ന പോലീസുകാരുടെ ജീവിതമാണ് 'ദൃഢം': തിരക്കഥാകൃത്തുക്കള്‍

ഹോം ഗ്രൗണ്ടിൽ ‘എൽ ക്ലാസിക്കോ’ പോരാട്ടം;റയല്‍ - ബാഴ്‌സ കിക്കോഫിനൊപ്പം ടൈറ്റിൽ ലോഞ്ച് ചെയ്ത് ടൊവിനോയും നസ്രിയയും

കിളിപാറിയ ക്ലൈമാക്സ്; 'ദൃഢം' സ്ലോ ബേർണിംഗ് പോലീസ് ത്രില്ലറെന്ന് പ്രേക്ഷകർ

വിജയ് ഒരു താല്‍ക്കാലിക പ്രതിഭാസമല്ല; നിര്‍മല്‍ ഏബ്രഹാം അഭിമുഖം

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ആദ്യ കുട്ടികളുടെ നാടകം 'The Kid Who Came From Space' തൃശ്ശൂരിൽ

SCROLL FOR NEXT