Film News

ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ, ഓംപ്രകാശിനെ അറിയില്ല; മാധ്യമങ്ങളുടെ എല്ലാ ചോദ്യത്തിനും പ്രതികരിക്കാൻ കഴിയില്ലെന്ന് പ്രയാ​ഗ മാർട്ടിൻ

ഓം പ്രകാശ് എന്ന വ്യക്തിയെ തനിക്ക് അറിയില്ലെന്നും മാധ്യമങ്ങളിൽ വന്ന വാർത്തകൾ കണ്ട ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും നടി പ്രയാ​ഗ മാർട്ടിൻ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിലെ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ പൊലീസ് ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു പ്രയാ​ഗ. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ. തന്നെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന പല വാർത്തകളും താൻ കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ പ്രയാ​ഗ മാധ്യമങ്ങളുടെ എല്ലാം ചോദ്യങ്ങളോടും പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്നും അറിയിച്ചു.

പ്രയാ​ഗ മാർട്ടിൻ പറഞ്ഞത്:

ഓംപ്രകാശുമായി എനിക്ക് ഒരു ബന്ധവുമില്ല. എനിക്ക് അയാളെ അറിയില്ല. സുഹൃത്തുക്കളെ കാണാൻ വേണ്ടിയാണ് ഹോട്ടലിൽ പോയത്. അവിടെ എന്തെങ്കിലും ലഹരി പാർട്ടി നടക്കുന്നതായി അറിവില്ല. ഇനി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് പറഞ്ഞിട്ടില്ല. വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയത്. പിന്നെ നമ്മൾ പല സ്ഥലത്ത് പോകുന്ന ആൾക്കാരാണ് പലരെയും നമ്മൾ കാണും അവരോട് സംസാരിക്കും. ഒരു സ്ഥലത്ത് പോകുമ്പോൾ ഇവിടെ ക്രിമിനൽസ് ഉണ്ടോ ഇല്ലയോ എന്ന് ചോദിച്ചിട്ട് കയറാനൊന്നും പറ്റില്ല. പ്രത്യേകിച്ചും ഇരുപത് പേരോളം ആളുകൾ അവിടെയുണ്ടായിരുന്ന സമയത്ത്. നമ്മൾ അവിടെ പോവുക നന്നായി പെരുമാറുക എന്നത് മാത്രമാണ്. ഞാന്‍ പോയ സ്ഥലത്ത് ഇങ്ങനെ ഒരാള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എനിക്ക് അയാളെ കണ്ട ഓർമ്മ പോലുമില്ല.

നടനും അഭിഭാഷകനുമായ സാബുമോന് ഒപ്പമാണ് പ്രയാഗ എത്തിയത്. അതേസമയം നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തകരമാണെന്ന നി​ഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത് എന്നാണ് വിവരം. ലഹരി കടത്ത് കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേര് ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ നടന്‍ ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പൊലീസ് അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിനെ മുൻ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി മൊഴി നൽകിയത്. ബിനു ജോസഫിനോടൊപ്പമാണ് ഹോട്ടലിൽ എത്തിയതെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞു.

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

SCROLL FOR NEXT