Film News

‘പ്രതി പൂവന്‍കോഴി എന്ന നോവലല്ല സിനിമ’; മഞ്ജുവാര്യര്‍ ചിത്രം മറ്റൊരു കഥയെന്ന് റോഷന്‍ ആന്‍ഡ്രൂസ്

THE CUE

പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിന് ഉണ്ണി ആറിന്റെ അതേ പേരിലുള്ള നോവലുമായി ബന്ധമില്ലെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഉണ്ണി ആറിന്റെ തന്നെ രചനയിലാണ് ചിത്രമെങ്കിലും ഉള്ളടക്കം വേറെയാണെന്ന് സംവിധായകന്‍ പറഞ്ഞു. ഡീഗോ ഗാര്‍സ്യയുടെ പ്രാരംഭ ചര്‍ച്ചയ്ക്കിടെ ഉണ്ണി ആര്‍ പറഞ്ഞ മറ്റൊരു കഥ കേട്ടപ്പോള്‍ തന്നെ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ ചില കമ്മിറ്റ്‌മെന്റ്‌സ് കാരണം മാറ്റിവെച്ചു. ഭാര്യയോട് പറഞ്ഞപ്പോള്‍ ഉടന്‍ ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു. പിന്നെ ഉണ്ണി ആറിനെ വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു. പടത്തിന്റെ പേരായി പ്രതി പൂവന്‍കോഴി എന്ന നോവല്‍ ടൈറ്റില്‍ ചോദിച്ചപ്പോള്‍ വായനക്കാര്‍ തെറ്റിദ്ധരിക്കപ്പെടരുത് എന്ന ഉപാധിയോടെ ഉണ്ണി ആര്‍ സമ്മതിച്ചെന്നും റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഞാന്‍ ചോദിച്ചു ,ഈ ടൈറ്റില്‍ എടുക്കട്ടെ എന്ന്? പുള്ളിക്കാരന്‍ കുറച്ച് നേരം ആലോചിച്ച്, താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു, ‘നിര്‍ബന്ധമാണോ?’, നിര്‍ബ്ബന്ധമാണ്, ഞാന്‍ പറഞ്ഞു. ‘വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ?’, ഞാന്‍ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി.
റോഷന്‍ ആന്‍ഡ്രൂസ്

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. ഒരു വസ്ത്രവില്‍പ്പന ശാലയിലെ മാധുരി എന്ന സെയില്‍ ഗേളിനെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ജി ബാലമുരുകന്‍ ആണ് ക്യാമറ. ഗോപിസുന്ദര്‍ സംഗീത സംവിധാനം. ജ്യോതിഷ് ശങ്കര്‍ കലാസംവിധാനം. അനുശ്രീ ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ട്. റോഷന്‍ ആന്‍ഡ്രൂസും ഒരു ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ഗോകുലം ഗോപാലാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രതി പൂവന്‍കോഴി ഡിസംബര്‍ 20ന് തിയറ്ററുകളിലെത്തും.

റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം

പ്രതി പൂവന്‍കോഴി എന്ന നോവലല്ല ഈ സിനിമ

“വളരെ യാദൃശ്ചികമായാണ് ഞാന്‍ പ്രതി പൂവന്‍കോഴി എന്ന സിനിമയുടെ കഥ കേള്‍ക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാര്‍സ്യ എന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കിടയിലാണ് ഉണ്ണി ആര്‍ എന്നോട് ഒരു കഥ പറയുന്നത് .കഥ കേട്ടപ്പോള്‍ത്തന്നെ ഞാന്‍ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്‌മെന്റ്‌സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങള്‍ പിരിഞ്ഞു.ഈ കഥ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു. അവള്‍ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങള്‍ ഉടന്‍ ഈ പടം ചെയ്യണം. ഞാന്‍ ചോദിച്ചു ,അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്.അപ്പോള്‍ത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാന്‍ പറഞ്ഞു ,നമുക്കിത് ഉടന്‍ ചെയ്യാമെന്ന്.

പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാന്‍ ചോദിച്ചു ,ഈ ടൈറ്റില്‍ എടുക്കട്ടെ എന്ന്? പുള്ളിക്കാരന്‍ കുറച്ച് നേരം ആലോചിച്ച്,താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിര്‍ബന്ധമാണോ? നിര്‍ബ്ബന്ധമാണ് ഞാന്‍ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാന്‍ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്.”

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

SCROLL FOR NEXT