Film News

ആയുഷ്മാന്‍ ഖുറാന്നയ്ക്ക് പകരം പ്രശാന്ത് ; ‘അന്ധാധുന്‍’ തമിഴ് റീമേക്ക് അവകാശം ത്യാഗരാജന്  

THE CUE

ആയുഷ്മാന്‍ ഖുറാന്നയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പോയ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അന്ധാധുന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. നടനും നിര്‍മ്മാതാവുമായ ത്യാഗരാജനാണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം നേടിയിരിക്കുന്നത്. ത്യാഗരാജന്റെ മകനും അഭിനേതാവുമായ പ്രശാന്ത് പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ തന്നെ സിദ്ധാര്‍ഥ്, നാനി തുടങ്ങിയ യുവതാരങ്ങളിലാരെങ്കിലും പ്രധാനവേഷത്തിലെത്തുമെന്നായിരുന്നു പ്രേക്ഷകര്‍ കരുതിയിരുന്നത്.

അന്ധാധുന്‍ ഒരു കാഴ്ച ശക്തിയില്ലാത്ത പിയാനിസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള കഥയായിരുന്നു പറഞ്ഞിരുന്നത്. ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ പിയാനോ അഭ്യസിച്ച വ്യക്തിയാണ് പ്രശാന്ത്. അന്ധാധുന്‍ സംവിധാനം ചെയ്ത ശ്രീരാം രാഘവന്റെ മുന്‍ ചിത്രമായ ജോണി ഗദ്ദാറും ത്യാഗരാജന്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. പ്രശാന്ത് തന്നെയായിരുന്നു ചിത്രത്തില്‍ നായകന്‍.

തമിഴ് പതിപ്പിന്റെ പേരും മറ്റ് അണിയറപ്രവര്‍ത്തകര്‍ ആരെന്നും പുറത്തുവിടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്‌കാരവും അന്ധാധുന്‍ നേടിയിരുന്നു. ആയുഷ്മാന്‍ ഖുറാന്നയെ കൂടാതെ രാധിക ആപ്‌തെ, തബു എന്നിവരായിരുന്നു ഈ ത്രില്ലറില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT