Film News

'എത്ര മനോഹരമായ ഗാനം'; ബോളിവുഡില്‍ അരങ്ങേറ്റംകുറിച്ച് പ്രാര്‍ത്ഥന, അഭിനന്ദനവുമായി പൃഥ്വിരാജും

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത തായ്ഷിലെ രേ ബാവ്‌രേ എന്ന ഗാനത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് പ്രര്‍ത്ഥന ഇന്ദ്രജിത്. പ്രാര്‍ത്ഥനയ്ക്ക് അഭിനന്ദനവുമായി ഇന്ദ്രജിത്തും പൃഥ്വിരാജും അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

'എത്ര മനോഹരമായ ഗാനമാണ് പാത്തു, ബിജോയ് നമ്പ്യാര്‍ക്കും, ഗോവിന്ദ് വസന്തക്കും തായ്ഷിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍', പൃഥ്വിരാജ് കുറിച്ചു. പ്രാര്‍ത്ഥന ആലപിച്ച രേ ബാവ്‌രേ എന്ന ഗാനം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.

മകള്‍ക്ക് ആശംസകളുമായി ഇന്ദ്രജിത്തും രംഗത്തെത്തി. 'പ്രാര്‍ത്ഥനയുടെ ഹിന്ദിയിലെ ആദ്യഗാനം, ഗോവിന്ദ് വസന്ത സംഗീതം നല്‍കിയ തായ്ഷിലെ രേ ബാവ്‌രേ എന്ന ഗാനം കേള്‍ക്കുക', ഇന്ദ്രജിത് കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സോളോ എന്ന സിനിമയ്ക്ക് ശേഷം ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രമാണ് തായ്ഷ്. പ്രാര്‍ത്ഥനയ്‌ക്കൊപ്പം ഗോവിന്ദും ചേര്‍ന്നാണ് രേ ബാവ്‌രേ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന സിനിമയിലെ 'ഞാന്‍ ജനിച്ചന്ന് കേട്ടൊരു പാട്ട്' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ പ്രാര്‍ത്ഥന, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT