Film News

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ഒന്നിച്ചാൽ! പ്രതീക്ഷ അങ്ങേയറ്റം; 'സലാർ' ചിത്രീകരണത്തിലേയ്ക്ക്

പ്രശാന്ത് നീൽ - പ്രഭാസ് ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സലാർ ചിത്രീകരണത്തിലേയ്ക്ക്. വെള്ളിയാഴ്ച ഹൈദരാബാദിലെ രാമനായ്ഡു സ്റ്റുഡിയോയിൽ വച്ചായിരുന്നു പ്രാംരംഭ പൂജ കർമ്മങ്ങൾ. കർണാടക ഉപമുഖ്യമന്ത്രി ഡോ അശ്വത്നാരായണൻ സി എൻ, ചലച്ചിത്ര നിർമ്മാതാവ് രാജമൗലി എസ്.എസ്, നടൻ യഷ്, പ്രഭാസ്, വിജയ് കിരഗണ്ടൂർ, പ്രശാന്ത് നീൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

‘കെ.ജി.എഫ്’ സംവിധായകൻ‍ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗണ്ടൂർ ആണ്. ബാഹുബലി കണ്ടതിന് ശേഷം താൻ പ്രഭാസിന്റെ വലിയ ആരാധകനായെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും നിർമാതാവായ വിജയ് കിരഗണ്ടൂർ ചടങ്ങിൽ വ്യക്തമാക്കി.

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ‘സലാർ’ലെ മറ്റ് കാസ്റ്റിങ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കെജിഎഫ് 2വിന്റെ ട്രെയ്ലർ റിലീസിന് ശേഷം പ്രശാന്ത് നീൽ പ്രഖ്യാപിച്ചിരിക്കുന്ന പ്രഭാസ് ചിത്രം കെജിഎഫ് ആരാധകർക്കിടയിലും പ്രഭാസ് ആരാധകർക്കിടയിലും വലിയ പ്രതീക്ഷ നൽകുന്നതാണ്. ‘രാധേ ശ്യാം’ ആണ് പ്രഭാസിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം. ‘ആദി പുരുഷ്’ ഉടൻ ചിത്രീകരണത്തിലേയ്ക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Another Thriller on Cards; സൈജു കുറുപ്പിന്റെ സസ്പെൻസ് ത്രില്ലർ, ആകാംഷ ഉയർത്തി 'ആരം' ട്രെയ്‌ലർ

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

SCROLL FOR NEXT