Film News

'ഒന്നായ് ഒന്നുപോലെ ഒരുപോലെ..'; 'പൊരകത്തി' കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയിലെ തീം സോങ്ങ്

നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയിലെ തീം സോങ്ങ് പുറത്തു വിട്ടു. ശ്രീഹരി കെ നായർ ആണ് ചിത്രത്തിന്റെ സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ശേഖർ മേനോൻ ശ്രീഹരി കെ നായർ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് നിഷാദ് അഹമ്മദാണ്. സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സക്കരിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ സിനിമയായ സുഡാനി ഫ്രം നൈജീരിയയിലൂടെ ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ സംവിധായകനാണ് സക്കരിയ. നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. കേരളത്തിൽ ചുവപ്പിനും പച്ചയ്ക്കും ഒക്കെ വ്യക്തമായ രാഷ്ട്രീയ അർത്ഥങ്ങളുണ്ടെന്നും അത്തരത്തിൽ ‘കമ്മ്യൂണിസ്റ്റ് പച്ചയുടെ’ സാന്നിധ്യമുള്ള നാട്ടിലാണ് ഈ കഥ നടക്കുന്നത് എന്നതാണ് ആ ടൈറ്റിൽ കൊണ്ട് സൂചിപ്പിക്കുന്നതെന്നും മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സക്കരിയ പറഞ്ഞിരുന്നു.

സക്കരിയ പറഞ്ഞത്:

കണ്ടം( നാടൻ ) ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു സിനിമയുടെ പേരാണ് കമ്മ്യൂണിസ്റ്റ് പച്ച. ഈ പേരിലെ സ്പെഷ്യാലിറ്റി എന്തെന്ന് ചോദിച്ചാൽ, കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ചുവപ്പിനും പച്ചക്കും ഒക്കെ വ്യക്തമായ അർത്ഥങ്ങളുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ വർണങ്ങൾ ആണല്ലോ രണ്ടും. ചുവപ്പിൽ ജീവിക്കുന്നവരും പച്ചയിൽ ജീവിക്കുന്നവരുമുണ്ട്. എന്നാൽ ചുവപ്പിലും പച്ചയിലും ആയി ഒരുപോലെ ജീവിക്കുന്നവരുമുണ്ട്. അങ്ങനെ ഉള്ള ‘കമ്മ്യൂണിസ്റ്റ് പച്ചയുടെ’ സാന്നിധ്യമുള്ള നാട്ടിലാണ് ഈ കഥ നടക്കുന്നത് എന്നതാണ് ആ ടൈറ്റിൽ കൊണ്ട് സൂചിപ്പിക്കുന്നത്. നമ്മുടെ നാട്ടിൻ പുറങ്ങളിൽ കളിക്കിടയിൽ വീണാൽ മുറിവിൽ അരച്ചു പിഴിഞ്ഞു തേക്കുന്ന ഒരു ഇലയുടെ പേര് കൂടി ആണല്ലോ കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ.

സക്കറിയ ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ഇത്. വൈറസ്, തമാശ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ സക്കറിയ അവതരിപ്പിച്ചിട്ടുണ്ട്. ഹരിത പ്രൊഡക്ഷ​ൻസി​ന്റെ ബാനറിൽ സൽവാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സക്കറിയയ്ക്ക് പുറമേ അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന ചിത്രമായ ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ ജനുവരി ആദ്യം തിയറ്ററുകളിലെത്തും.

ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ, ചിത്ര തുടങ്ങിയവരാണ് ചിത്രത്തിന് വേണ്ടി ​ഗാനമാലപിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തി​ന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്. പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, വസ്ത്രാലങ്കാരം- ഇർഷാദ് ചെറുക്കുന്ന്, സൗണ്ട് ഡിസൈൻ- പി.സി. വിഷ്ണു, മേക്കപ്പ്- റബീഷ് ബാബു പി., ആർട്ട്സ്-അസീസ് കരുവാരക്കുണ്ട്, സ്റ്റിൽസ്- അമൽ സി. സദർ, കൊറിയോഗ്രാഫി- ഇംതിയാസ് അബൂബക്കർ, വി.എഫ്.എക്സ്.- എഗ്ഗ് വൈറ്റ് വി.എഫ്.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ, ഡി.ഐ.- മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ- സീറോ ഉണ്ണി, ഡിസൈൻ- യെല്ലോ ടൂത്ത്. പി.ആർ.ഒ.- എ.എസ്. ദിനേശ്.

ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ഭരണാധികാരി

മുതിർന്ന സാഹിത്യകാരന്മാ‍ർ യുവ എഴുത്തുകാർക്ക് വഴികാട്ടികളാകണം; സർഗാത്മക പ്രതിഭകൾക്ക് കൂടുതൽ പിന്തുണ വേണമെന്ന് ഷെയ്ഖ് സുൽത്താൻ

'ഫെഫ്കയുടെ കൊള്ളയ്‌ക്കെതിരെ പ്രതികരിക്കണം എന്ന് തോന്നി';കോസ്റ്റ്യൂം ഡിസൈനിങ് ഉപേക്ഷിക്കുന്നു എന്ന് മെൽവി.ജെ.

പീക്ക് തുപ്പാക്കി വിളയാട്ട്... ഒന്നൊന്നര അങ്കത്തിന് ഇറങ്ങി അമൽ നീരദും ടീമും, ബാച്ച്ലർ പാർട്ടി D’eux ട്രെയ്‌ലർ എത്തി

ഫൺ വൈബിൽ 'പ്രേംപാറ്റ'; പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു

SCROLL FOR NEXT