Film News

സൈന നെഹ്‌വാളിനെ അധിക്ഷേപിച്ച ട്വീറ്റ്: സിദ്ധാര്‍ഥിനെ ചോദ്യം ചെയ്യാന്‍ പൊലീസ്

ഇന്ത്യന്‍ ബാഡ്മിറ്റണ്‍ താരം സൈന നെഹ്വാളിനെ അധിക്ഷേപിച്ചുകൊണ്ട് നടന്‍ സിദ്ധാര്‍ഥ് പങ്കുവെച്ച ട്വീറ്റില്‍ പൊലീസ് നടപടി. ചെന്നൈ പൊലീസ് സിദ്ധാര്‍ഥിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. സംഭവത്തില്‍ മൊഴി എടുക്കാനാണ് സിദ്ധാര്‍ഥിനെ വിളിച്ചു വരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ട്വീറ്റിനെ തുടര്‍ന്ന് നടനെതിരെ രണ്ട് പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

നിലവില്‍ ഹൈദരാബാദില്‍ നിന്നുള്ള പരാതിയിലാണ് സിദ്ധാര്‍ഥിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാമത്തെ പരാതി അപകീര്‍ത്തിപ്പെടുത്തല്‍ എന്ന കുറ്റത്തിനാണ്. ഈ പരാതിയുടെ അന്വേഷണത്തിനായി ഹാജരാവാന്‍ സിദ്ധാര്‍ഥിന് പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ മൊഴി എടുക്കുന്നതിനെ കുറിച്ച് ആലോചനയിലാണെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, രണ്ടും ക്രിമിനല്‍ കേസുകളല്ലെന്നും പൊലീസ് വ്യക്തമാക്കി. ഐപിസി 509ാം വകുപ്പു പ്രകാരമാണ് ഹൈദരാബാദ് പൊലീസിന്റെ സൈബര്‍ വിഭാഗത്തിന് ഒരു സ്ത്രീ പരാതി നല്‍കിയത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ട്വീറ്റിനെതിരെയാണ് സിദ്ധാര്‍ഥ് വിവാദ പരാമര്‍ശനം നടത്തിയത്. ത്തിയതിനെ കുറിച്ച് സൈന പങ്കുവെച്ച ട്വീറ്റിന് വിവാദ മറുപടി കൊടുത്തത്. 'സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. ശക്തമായ വാക്കുകളില്‍ പറഞ്ഞാല്‍, പ്രധാനമന്ത്രി മോദിക്കെതിരെ ഭീരുക്കളായ അരാജകവാദികള്‍ നടത്തിയ ആക്രമണമാണിത്. ഇതിനെതിരെ ഞാന്‍ ശക്തമായി തന്നെ അപലപിക്കുന്നു' എന്നാണ് സൈന ട്വീറ്റ് ചെയ്തത്. അതിന് മറുപടിയായി സിദ്ധാര്‍ഥ് പങ്കുവെച്ച ട്വീറ്റാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിനെ വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുവാനും അന്വേഷണം നടത്തുവാനും മഹാരാഷ്ട്ര ഡിജിപിയോടും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT