Film News

‘കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നു’; മരക്കാര്‍ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി 

THE CUE

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കുഞ്ഞാലി മരക്കാറുടെ ജീവിതം പ്രമേയമായെത്തുന്ന ചിത്രത്തിനെതിരെ മരക്കാറുടെ പിന്‍തലമുറക്കാരി കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാറാണ് കോടതിയെ സമീപിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തങ്ങളുടെ കുടുംബത്തെയും മരക്കാറെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി. ചിത്രത്തില്‍ കുഞ്ഞാലി മരക്കാറുടെ യഥാര്‍ത്ഥ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയാല്‍ അത് മതവിദ്വേഷത്തിന് കാരണമാകും. സാമുദായിക ക്രമസമാധാന പ്രശ്‌നത്തിന് വഴിവെക്കും. കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

നാല് ഭാഷകളിലായി പുറത്തുവരുന്ന ചിത്രം പൂര്‍ണമായും ചരിത്രത്തെ ആശ്രയിച്ചാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു. 100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മരക്കാര്‍ അറിബിക്കടലിന്റെ സിംഹം മാര്‍ച്ച് 26നാണ് തിയേറ്ററിലെത്തുക. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, സിദ്ദിഖ്, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, മാമുക്കോയ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നുണ്ട്.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT