Pathombatham Noottandu Malayalam Movie 
Film News

'കായംകുളം കൊച്ചുണ്ണി'യുടെ ഇതേവരെ കാണാത്ത മുഖം, ചെമ്പന്‍ വിനോദ് കൊച്ചുണ്ണിയായി എത്തുമെന്ന് വിനയന്‍

വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പിരിഡ് ഡ്രാമ 'പത്തൊമ്പതാം നൂറ്റാണ്ട്' ചിത്രീകരണം പുരോഗമിക്കുകയാണ്. സിജു വില്‍സണ്‍ ് 19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത് ചെമ്പന്‍ വിനോദ് ജോസാണ്.

മലയാളികള്‍ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പന്‍ അതിമനോഹരമായി ചെയ്തിട്ടുണ്ടെന്ന് വിനയന്‍ പറയുന്നു. ആറുമാസമായി സിജു ഈ വേഷത്തിനായി കളരിയും, കുതിര ഓട്ടവും, മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. സിജുവിന്റെ കരിയറിലെ നാഴികക്കല്ല് ആയിരിക്കും പത്തൊമ്പതാം നൂറ്റാണ്ടെന്ന് സംവിധായകന്‍ വിനയന്‍.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയെന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കൊച്ചുണ്ണിയെ അവതരിപ്പിച്ചിരുന്നത്.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ക്യഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്പടികം ജോര്‍ജ്,സുനില്‍ സുഗത, ചേര്‍ത്തല ജയന്‍,കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വികെ ബൈജു. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍(തട്ടീം മുട്ടീം), നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങിയ താരങ്ങളുടെ പേരുകളാണ് പുറത്തുവിട്ടിരിക്കന്നത്. ഇവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ നടന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT